കോഴിക്കോട് സ്വദേശിയായ അധ്യാപകനെ കാണാനില്ലെന്ന് പരാതി

news image
Mar 10, 2026, 6:07 am GMT+0000 payyolionline.in

കോഴിക്കോട്: മാവൂർ ചെറുപ്പ സ്വദേശിയായ അധ്യാപകനെ കാണാതായതായി പരാതി.
വള്ളിയാറ്റുമീത്തൽ വാസുവിൻ്റെ മകൻ വിപിനേഷ് എ. പി (42) യെയാണ് കഴിഞ്ഞ ശനിയാഴ്ച (07-03-2026) മുതൽ കാണാതായത്.
മഞ്ചേരി ടെക്നിക്കൽ ഹൈസ്കൂളിലെ അധ്യാപകനാണ് ഇദ്ദേഹം.
ശനിയാഴ്ച വൈകുന്നേരം 3 മണിയോടെ വീട്ടിൽ നിന്നും പോയ വിപിനേഷ് പിന്നീട് തിരിച്ചെത്തിയിട്ടില്ല.
ബന്ധുവീടുകളിലും സുഹൃത്തുക്കൾക്കിടയിലും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.
തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.
ശാരീരിക
അടയാളങ്ങൾ:
167 സെൻ്റീമീറ്റർ ഉയരം, ഇരുനിറം, തടിച്ച ശരീരം എന്നിവയാണ് .

ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിലോ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് ബന്ധുക്കൾ അഭ്യർത്ഥിച്ചു.
​ഫോൺ നമ്പറുകൾ:
​9645368757
​9495411530
​0495-2883124

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe