മലപ്പുറം: മൂന്ന് കുട്ടികളെ ചട്ടുകംകൊണ്ട് പൊള്ളിച്ച് രണ്ടാനമ്മയുടെ ക്രൂരത. അരീക്കോട് തവനൂരിലാണ് സംഭവം.
ബീഹാർ സ്വദേശികളായ ഇവർ തവനൂരിൽ ജോലി ചെയ്തുവരികയായിരുന്നു. അഞ്ച്, ആറ്, പതിനൊന്ന് വയസുള്ള കുഞ്ഞുങ്ങളാണ് ക്രൂരതയ്ക്കിരയായത്. ചട്ടുകവും കത്തിയും ചൂടാക്കി അത് കുട്ടികളുടെ ശരീരത്തിൽവച്ച് പൊള്ളിക്കുകയായിരുന്നു. കുട്ടികളെ പട്ടിണിക്കിട്ടിരുന്നുവെന്നും രാത്രി കാലങ്ങളിൽ ക്രൂരമായി മർദ്ദിക്കുമായിരുന്നുവെന്നും പരാതിയുണ്ട്. അയൽക്കാരുടെ പരാതിയിലാണ് പൊലീസ് മാതാപിതാക്കളെ പിടികൂടിയത്. ഇവരെ കോടതി റിമാൻഡ് ചെയ്തു. കുട്ടികളെ ശിശു സംരക്ഷണ സമിതിയുടെ സംരക്ഷണത്തിലാക്കി.
മലപ്പുറത്ത് കുട്ടികളെ ചട്ടുകംകൊണ്ട് പൊള്ളിച്ച് രണ്ടാനമ്മ
Feb 26, 2026, 3:27 pm GMT+0000
payyolionline.in
