ന്യൂഡൽഹി: തലസ്ഥാനത്ത് വായു മലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി ഡൽഹി സർക്കാർ. ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ നാലാം ഘട്ടം പ്രഖ്യാപിച്ചതിനെത്തുടർന്നാണ് ഈ നടപടി. ഇതിന്റെ ഭാഗമായി ഡൽഹിയിലെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ 50 ശതമാനം ജീവനക്കാർക്ക് വർക് ഫ്രം ഹോം നിർബന്ധമാക്കി. നിർദേശം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഡിസംബർ 18 മുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും. നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ ജോലി നഷ്ടപ്പെട്ട നിർമാണ തൊഴിലാളികൾക്ക് 10,000 രൂപ നഷ്ടപരിഹാരം നൽകുമെന്ന് തൊഴിൽ വകുപ്പ് അറിയിച്ചു. ഗ്രാപ് സ്റ്റേജ് മൂന്ന് പ്രകാരം 16 ദിവസത്തേക്ക് നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെച്ചിരുന്നു. ഈ കാലയളവിലെ നഷ്ടപരിഹാരമാണ് രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക് ലഭിക്കുക. ആരോഗ്യ സേവനങ്ങൾ, പൊതുഗതാഗതം, വൈദ്യുതി തുടങ്ങിയ അവശ്യ സർവീസുകൾക്ക് നിയന്ത്രണങ്ങളിൽ നിന്ന് ഇളവ് അനുവദിച്ചിട്ടുണ്ട്.
ഡിസംബർ 15ന് ഡൽഹിയിൽ ഏറ്റവും മോശമായ വായു നിലവാരമാണ് രേഖപ്പെടുത്തിയത്. എ.ക്യൂ.ഐ 498 ആയി ഉയർന്നു. ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ അനുഭവപ്പെട്ട കടുത്ത പുകമഞ്ഞ് നിരവധി റോഡപകടങ്ങൾക്ക് കാരണമായി. കാഴ്ചപരിധി ഗണ്യമായി കുറഞ്ഞതോടെ വിമാന സർവീസുകൾ റദ്ദാക്കുകയും വൈകുകയും ചെയ്തു.
ഡൽഹി വിമാനത്താവളവും വിമാനക്കമ്പനികളും യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് (PUC) ഇല്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം നൽകില്ലെന്നും ഭരണകൂടം അറിയിച്ചു.
- Home
- Latest News
- ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; 50 ശതമാനം ജീവനക്കാർക്ക് വർക് ഫ്രം ഹോം
ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; 50 ശതമാനം ജീവനക്കാർക്ക് വർക് ഫ്രം ഹോം
Share the news :
Dec 17, 2025, 2:29 pm GMT+0000
payyolionline.in
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 18 വ്യാഴാഴ്ച പ്രവർത്തിക്കുന് ..
കൊയിലാണ്ടിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 24 പേര്‍ക്ക് പരിക്ക്
Related storeis
പെരുവണ്ണാമൂഴിയില്‍ പുഴയില്‍ വീണ് യുവാവിന് ദാരുണാന്ത്യം
Jan 29, 2026, 5:01 pm GMT+0000
പൊലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്ത കേസ്: ഡീൻ കുര്യാക്കോസ് എംപിക്ക് അ...
Jan 29, 2026, 2:34 pm GMT+0000
റോഡ് അപകടത്തിൽപ്പെടുന്നവര്‍ക്ക് 5 ദിവസം സൗജന്യ ചികിത്സ, 2026 സംസ്ഥ...
Jan 29, 2026, 1:50 pm GMT+0000
ബംഗാളിൽ 2 പേർക്ക് നിപ;ഏഷ്യൻ രാജ്യങ്ങളിലും കേരളത്തിലും ജാഗ്രതാ നിർദേശം
Jan 29, 2026, 12:45 pm GMT+0000
ചാലക്കുടി പുഴയിൽ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു
Jan 29, 2026, 12:34 pm GMT+0000
ഇനി ‘നോട്ട്’ കൊടുത്താൽ മദ്യം കിട്ടില്ല; നിർണായക മാറ്റവ...
Jan 29, 2026, 12:28 pm GMT+0000
More from this section
വിമാന ടിക്കറ്റ് നിരക്ക് വർധനവിനെതിരെ പാർലമെന്റിൽ ആഞ്ഞടിച്ച് ഡോ. ജോൺ...
Jan 29, 2026, 9:12 am GMT+0000
കോഴിക്കോട് മാളിക്കടവിലെ കൊലപാതകം: പ്രതി വൈശാഖനെ അഞ്ച് ദിവസത്തേക്ക് ...
Jan 29, 2026, 8:33 am GMT+0000
കേരള ബജറ്റ് 2026: ഉന്നത വിദ്യാഭ്യാസ രംഗത്ത് വൻ മാറ്റം; ആർട്സ് ആൻഡ്...
Jan 29, 2026, 8:08 am GMT+0000
അടിസ്ഥാന സൗകര്യം ഇനിയും മുന്നോട്ട് കുതിക്കും; നവകേരള സദസ് വഴി ഉയർന്...
Jan 29, 2026, 8:04 am GMT+0000
സംസ്ഥാനത്ത് അഷ്വേര്‍ഡ് പെന്ഷന് പദ്ധതി നടപ്പിലാക്കാൻ സർക്കാർ; ബജറ്...
Jan 29, 2026, 8:02 am GMT+0000
രാമനാട്ടുകരയില്‍ സ്കൂട്ടറില്‍ ബസ് ഇടിച്ച് അപകടം; സ്കൂട്ടര്‍ യാത്...
Jan 29, 2026, 7:49 am GMT+0000
ഓട്ടോറിക്ഷകൾ ഇനി ഗ്രീൻ ആകും; പരിസ്ഥിതി സൗഹൃദ ഓട്ടോകളിലേക്കുള്ള മാറ്...
Jan 29, 2026, 7:38 am GMT+0000
കണ്ണൂരിൽ സിപിഎം നേതാവിൻ്റെ വീട്ടിൽ 16അംഗ ആർഎസ്എസ്-ബിജെപി സംഘം ഇരച്ച...
Jan 29, 2026, 6:00 am GMT+0000
ട്രംപിൻ്റെ കോലം കത്തിക്കുന്നതിനിടെ പൊള്ളലേറ്റ സിപിഎം ബ്രാഞ്ച് സെക്ര...
Jan 29, 2026, 5:58 am GMT+0000
തച്ചൻകുന്ന് താലൂക്ക് ആയുർവേദ ആശുപത്രി പരിസരത്ത് കാട്ടുപന്നി; നാട്ടു...
Jan 29, 2026, 5:35 am GMT+0000
സ്വർണം ഒരു പവന് 1,31160 രൂപ ; ഒരു ഗ്രാമിന് 16395 രൂപ
Jan 29, 2026, 5:14 am GMT+0000
ആശമാർക്ക് ആശ്വാസം; 1000കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം, കണക്ട് ടു വ...
Jan 29, 2026, 4:09 am GMT+0000
എലത്തൂർ കൊലപാതകം ; യുവതിയുടെ ഡയറി നിർണായക തെളിവാകും
Jan 29, 2026, 4:05 am GMT+0000
സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ എൻഐഎ പരിശോധന; റെയ്ഡ് നടക്കുന്നത് പിഎഫ്ഐ ...
Jan 29, 2026, 3:57 am GMT+0000
ജനപ്രിയ പ്രഖ്യാപനങ്ങൾക്ക് കാതോർത്ത് കേരളം; ധനമന്ത്രി ബജറ്റവതരണം തുട...
Jan 29, 2026, 3:42 am GMT+0000
