പേരാമ്പ്ര: ദുരന്തമുഖത്ത് വേദന പേറുന്നവരെ ചേർത്തുപിടിക്കാനും ആശ്വാസമരുളാനും സദാ സജ്ജരാണെന്ന സന്ദേശമാണ് ‘ഷീ ഗാർഡ്’ സമൂഹത്തിന് നൽകുന്നതെന്നും ഈ ഉദ്യമം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എം.എ സലാം പറഞ്ഞു . പേരാമ്പ്ര മണ്ഡലം വനിതാ ലീഗിന്റെ നേതൃത്വത്തിൽ പരിശീലനം നേടിയ ഷീ ഗാർഡ് സന്നദ്ധ സേന വളണ്ടിയർ വിംഗിന്റെ സമർപ്പണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം വനിതാ ലീഗ് പ്രസിഡന്റ് ഷർമിന കോമത്ത് അധ്യക്ഷയായി. വനിതാലീഗ് ദേശീയ പ്രസിഡന്റ് ഫാത്തിമ മുസാഫർ മുഖ്യപ്രഭാഷണം നടത്തി.

പേരാമ്പ്ര മണ്ഡലം വനിതാലീഗ് ഒരുക്കിയ ഷീ ഗാർഡ് സന്നദ്ധ സേനയുടെ സമർപ്പണം നിർവഹിച്ച് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പ്രസംഗിക്കുന്നു.
വനിതാ ലീഗ് സംസ്ഥാന ജന.സെക്രട്ടറി അഡ്വ.പി. കുൽസു, എസ്.പി കുഞ്ഞമ്മദ്, സി.പി.എ അസീസ്, സി.എച്ച് ഇബ്രാഹീം കുട്ടി, ആർ.കെ മുനീർ ,ടി.കെ.എ ലത്തീഫ്, എം.കെ.സി കുട്ട്യാലി , കെ. മറിയം ടീച്ചർ, എ. ആമിന ടീച്ചർ, പി.ടി.എം ഷറഫുന്നിസ ടീച്ചർ, വഹീദ പാറേമ്മൽ , സൗഫി താഴെകണ്ടി, മിസ്ഹബ് കീഴരിയൂർ, സൽമ നൻമനക്കണ്ടി, ഇ. ഷാഹി, കെ.പി റസാഖ്, കെ.കെ റംല, എം.കെ ഫസലുറഹ്മാൻ , ചേറമ്പറ്റ മമ്മു, പി.കെ റഹീം, കെ. ആയിഷ ടീച്ചർ, എ.വി സക്കീന, കെ.ടി സീനത്ത്, എം.എം. ആയിഷ, കുഞ്ഞയിശ ചേനോളി ,സീനത്ത് വടക്കയിൽ , സാബിറ കീഴരിയൂർ,ഫാത്തിമത്ത് സുഹ്റ, സഈദ് അയനിക്കൽ എന്നിവർ പ്രസംഗിച്ചു.