നൊച്ചാട് പഞ്ചായത്തിലെ നിയമനങ്ങൾ വിജിലൻസ് അന്വേഷിക്കണം: ഹൈവേ മാർച്ചുമായി മുസ്ലിം ലീഗ്

news image
Oct 13, 2025, 1:19 pm GMT+0000 payyolionline.in

പേരാമ്പ്ര :മാനദണ്ഡങ്ങൾ കാറ്റിൽപറത്തി സിപിഎം കാരെ മാത്രം നൊച്ചാട് ഗ്രാമപഞ്ചായത്തിൽ
നിയമിച്ചതിനെ ക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് പറഞ്ഞു.  ‘മാറണം നൊച്ചാട് മാറ്റണം നൊച്ചാട്’ എന്ന മുദ്രാവാക്യവുമായി നൊച്ചാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി സംഘടിപ്പിച്ച ഹൈവേ മാർച്ച് മുളിയങ്ങലിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർ .ഷഹീർ മുഹമ്മദ് അധ്യക്ഷത വഹിച്ചു.

മുസ്‌ലിംലീഗ് ഹൈവേ മാർച്ച് ജില്ലാ സെക്രട്ടറി സി.പിഎ അസീസ് ഉദ്ഘാടനം ചെയ്യുന്നു

ജലജീവൻ പദ്ധതിയുടെ പേരിൽ റോഡുകളെല്ലാം പൊട്ടിപ്പൊളിച്ച് യാത്ര ദുഷ്‌കരമാക്കുകയും, കുടിവെള്ള പദ്ധതികൾ താറുമാറായി കിടക്കുകയും ചെയ്തിരിക്കുകയാണ് .തൊഴിലുറപ്പ് പദ്ധതികളെയും പഞ്ചായത്ത് നിയമനങ്ങളെയും രാഷ്ട്രീയവൽക്കരിച്ച് പഞ്ചായത്തിന്റെ ഭരണം ജനദ്രോഹമായിരിക്കുകയാണ്. ഇതിനെതിരെയുള്ള ശക്തമായ താക്കീത് നൽകി കൊണ്ടാണ് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ഹൈവേ മാർച്ച് സംഘടിപ്പിച്ചത്.
ഹൈവെ മാർച്ചിന് പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട്. എം ടി. ഹമീദ്, ജന സെക്രട്ടറി പി.ഹാരിസ്, ട്രഷറർ പി കെ കെ.നാസർ  ഭാരവാഹകളായ കെ . സൂപ്പി പൂക്കടവത്ത് , ഷഹീർ മുഹമ്മദ് , എൻ .പി അസീസ് , കെ .എം സിറാജ്, സലിം മിലാസ് , ഒ.പി റസാക്ക് എന്നിവർ  നേതൃത്വം നൽകി . വെള്ളിയൂരിൽ നടന്ന സമാപന പൊതുയോഗത്തിൽ അഷ്‌കർ ഫാറൂഖ് മുഖ്യ പ്രഭാഷണം നടത്തി.  എം. ടി ഹമീദ് അധ്യക്ഷത വഹിച്ചു. ആർ.കെ മുനീർ , എസ് .കെ അസൈനാർ., ടി.കെ ഇബ്രാഹിം, വി.പി അബ്ദുൽസലാം മാസ്റ്റർ , ടി .പി നാസർ , വി.പി റിയാസ് സലാം, വി.വി ഇബ്രാഹിം മാസ്റ്റർ, വി എൻ നൗഫൽ., ഫൗസിയ നൊച്ചാട്, നസീമ പുത്തലത്ത് എന്നിവർ പ്രസംഗിച്ചു . പി .ഹാരിസ് സ്വാഗതവും പി .കെ കെ .നാസർ നന്ദിയും പറഞ്ഞു

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe