തിക്കോടി: പുറക്കാട് നോർത്ത് എൽപി സ്കൂളിൽ വിപുലമായ പരിപാടികളുടെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ നടന്നു. മുൻ ഹെഡ്മാസ്റ്റർ പി അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡൻ്റ് ബിജു അധ്യക്ഷത വഹിച്ചു.
ഹെഡ്മാസ്റ്റർ ടി കെ നൗഷാദ് സ്വാഗതവും, എസ് ആർ. ജി കൺവീനർ പി. നിധിൻ രാജ് , സ്റ്റാഫ് സെക്രട്ടറി കെ. വിനീത , പി. അനുപ്രിയ, ഷക്കീന, ഉനൈസ പി. ടി. എ പ്രതിനിധികളായ ,ആഷിഫ, ഹസ്ല, സുമ്യ്യ എന്നിവർ സംസാരിച്ചു. ക്വിസ് മത്സരം, ദേശ ഭക്തി ഗാനലാപനം, പോസ്റ്റർ നിർമ്മാണം, സ്വാതന്ത്ര്യദിന ഡാൻസ് എന്നി പരിപാടികളും പ്രത്യേക അസംബ്ലിയും നടന്നു.