തിക്കോടി: അജയ്യ കലാ കായിക വേദി പള്ളിക്കര ‘സ്വാതന്ത്ര്യദിനാഘോഷവും വിമുക്ത ഭടന്മാരെ ആദരിക്കലും നടത്തി. വിമുക്ത ഭടനായ ഇല്ലിക്കൽ ബാലകൃഷ്ണൻ കിടാവ് പതാക ഉയർത്തി. വിമുക്ത ഭടന്മാരെ ആദരിക്കൽ ചടങ്ങ് വാർഡ് മെമ്പർ ഷീബ പുൽപ്പാണ്ടി ഉദ്ഘാടനം ചെയ്തു. വിമുക്ത ഭടന്മാരായ ബാലകൃഷ്ണൻ കിടാവ് , മാധവൻ പുതിയോട്ടിൽ ‘വിജയൻ കെ.ടി, നാണു കാറ്റോട്ടിൽ, ബാബു താഴെ ഇല്ലത്ത് എന്നിവരെ ആദരിച്ചു.
അജയ്യ യുടെ പ്രസിഡണ്ട് വേണു വെണ്ണാടിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സെക്രട്ടറി അനിൽ തായനാടത്ത് സ്വാഗതവും പരിയാരത്ത് ഗോവിന്ദൻ മാസ്റ്റർ സ്വാതന്ത്ര്യ ദിന സന്ദേശവും നടത്തി. ദിനേശൻ അയനിയിൽ, ഷബീർ വള്ളിൽ അംഗനവാടി ടീച്ചർ ഗിരിജ, ഒലീന, ദിവ്യ രാജൻ കുമുണ്ടപ്പൊയിൽ , കൈരളി കൃഷ്ണകുമാർ, രജനി ടീച്ചർ, പ്രസന്ന എന്നിവർ സംസാരിച്ചു. ചടങ്ങിൽ വിമുക്തഭടന്മാർ അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു . രക്ഷാധികാരി വി.വി ചന്ദ്രൻ നന്ദി പറഞ്ഞു. അംഗനവാടി കുട്ടികൾക്കും, പ്രദേശ വാസികൾക്കും പായസ വിതരണം നടത്തി.