.
തിക്കോടി: കർക്കിടക മാസാചരണത്തോടനുബന്ധിച്ച് വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ ‘അന്നം അമൃതം’ പദ്ധതിയുടെ ഭാഗമായി പി.ടി.എ. കമ്മിറ്റി തയ്യാറാക്കിയ
കർക്കിടക കഞ്ഞി വിതരണം ചെയ്തു. മാണിക്യമ്മ മരുന്നോളി വിതരണോദ്ഘാടനം നിർവ്വഹിച്ചു.
തുടർന്ന് മാണിക്യമ്മ കർക്കിടക മാസത്തിൻ്റെയും, കർക്കിടക കഞ്ഞിയുടെയും പ്രാധാന്യത്തെ കുറിച്ച് കുട്ടികളുമായി സംവദിച്ചു.
പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത് അധ്യക്ഷത വഹിച്ചു. സ്കൂൾ ലീഡർ എം.കെ.വേദ,
വി.ടി.ഐശ്വര്യ, പി.കെ.അബ്ദുറഹ്മാൻ, എ.കെ.ത്രിജൽ, അശ്വതി വിശ്വൻ, എ.കെ.അനുഷ്ക,
പി. നൂറുൽ ഫിദ എന്നിവർ സംസാരിച്ചു.