പേരാമ്പ്ര: അസോസിയേഷൻ ഓഫ് ടാക്സ് പ്രാക്ടീഷണേഴ്സ് പേരാമ്പ്ര യൂണിറ്റ് സമ്മേളനം പേരാമ്പ്ര പരിഷത്ത് ഹാളിൽ നടന്നു. സമ്മേളനം അസോസിയേഷൻ ഓഫ് ടാക്സ് പ്രാക്ടീഷണേഴ്സ് ജില്ലാ പ്രസിഡന്റ് അജയകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വി.കെ സതീശൻ, ജില്ലാ ട്രഷറർ ഷാജി ചന്ദ്രൻ, നോർത്ത് സോൺ സെക്രട്ടറി കെ.കെ മനോജ് കുമാർ, ഇ.ടി. സത്യൻ എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി പ്രസിഡന്റ് കെ. ശ്രീധരൻ , സെക്രട്ടറി ജോർജ് ജോസഫ്, ട്രഷറർ സുജാത സത്യൻ, ജോയിന്റ് സെക്രട്ടറി സർഫ്റാസ് അബ്ദുള്ള എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.