കോഴിക്കോട്: ഹൃദയാഘാതത്തെ തുടർന്ന് പേരാമ്പ്ര സ്വദേശി ദുബായിൽ മരിച്ചു. മുളിയങ്ങൽ ചേനോളി താഴ കുഞ്ഞഹമ്മദിന്റെ മകൻ സമീസ് (39) ആണ് മരിച്ചത്. വേക്ക് മെഷീൻ ആൻഡ് ടൂൾസ് ജീവനക്കാരനാണ്.
ദുബായ് കറാമയിൽ താമസസ്ഥലത്ത് വച്ച് കാറിൽ കയറുന്നതിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിൽ കൊണ്ടുപോകും. മാതാവ്: ബീവി. ഭാര്യ: നൗഫിയ. നാല് മക്കളുണ്ട്.