ആധാർ സൗജന്യമായി പുതുക്കേണ്ടവർക്ക് ഇനി സമയമില്ല, നാളെ അവസാനിക്കും

news image
Jun 13, 2025, 1:33 pm GMT+0000 payyolionline.in

ന്ത്യയിലെ സർക്കാർ ഉടമസ്ഥതയിലുള്ളതും സ്വകാര്യ സ്ഥാപനങ്ങളും വാഗ്ദാനം ചെയ്യുന്ന നിരവധി സേവനങ്ങൾ ലഭിക്കുന്നതിന് ആധാർ ആവശ്യമാണ്. മാത്രമല്ല, തിരിച്ചറിയൽ രേഖയായും ആധാർ കാർഡ് ഉപയോഗിക്കാം. എന്നാൽ ഭൂരിഭാഗം പേരും വർഷങ്ങൾക്ക് മുമ്പ് ആധാർ കാർഡിന് എടുത്തതിനാൽ നിലവിലുള്ള വിവരങ്ങളിൽ മാറ്റം വന്നിരിക്കാം. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ആധാർ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സൗജന്യമായി ആധാർ പുതുക്കണമെങ്കിൽ എത്രയും വേ​ഗം ചെയ്യണം. കാരണം, നാളെ ഒരു ദിവസം കൂടിയേ ആധാർ സൗജന്യമായി പുതുക്കാനുള്ളു അവസരം ഉള്ളൂ.

ആധാർ കാർഡ് ഉടമകൾക്ക് 2025 ജൂൺ 14 വരെ മാത്രമേ അവരുടെ തിരിച്ചറിയൽ, വിലാസ രേഖകൾ ഓൺലൈനായി സൗജന്യമായി അപ്ഡേറ്റ് ചെയ്യാൻ സമയമുള്ളൂ. ഈ തീയതിക്ക് ശേഷം, ഏതെങ്കിലും അപ്ഡേറ്റുകൾക്ക് ആധാർ എൻറോൾമെന്റ് സെന്ററിൽ പോകേണ്ടിവരും. കൂടാതെ 50 രൂപ ഫീസ് ഈടാക്കുകയും ചെയ്യും. യുഐഡിഎഐ നിയമങ്ങൾ അനുസരിച്ച്, ആധാർ ഉടമകൾ അവരുടെ രേഖകൾ കൃത്യമായി സൂക്ഷിക്കുന്നതിന് എൻറോൾമെൻറ് തീയതി മുതൽ ഓരോ 10 വർഷത്തിലും അവരുടെ തിരിച്ചറിയൽ രേഖയും (പിഒഐ) വിലാസ രേഖയും (പിഒഎ) അപ്‌ഡേറ്റ് ചെയ്യണം

ഓൺലൈൻ വഴി സൗജന്യമായി എങ്ങനെ അപ്ഡേറ്റ് ചെയ്യാം?

1. യുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് മൈആധാർ (My Aadhaar) പോർട്ടലിലേക്ക് പോകുക.
2. നിങ്ങളുടെ 12 അക്ക ആധാർ നമ്പറും ക്യാപ്‌ച കോഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
3. നിങ്ങളുടെ ഐഡൻറിറ്റി സ്ഥിരീകരിക്കുന്നതിന് നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഒരു ഒടിപി ലഭിക്കും.
4. ലോഗിൻ ചെയ്ത ശേഷം, നിങ്ങളുടെ നിലവിലുള്ള ഐഡൻറിറ്റി പ്രൂഫ് (PoI) ഉം വിലാസ പ്രൂഫ് (PoA) ഉം രേഖകൾ പരിശോധിക്കുക.
5. നിങ്ങൾക്ക് അവ അപ്‌ഡേറ്റ് ചെയ്യണമെങ്കിൽ, ‘ഡോക്യുമെൻറ് അപ്‌ഡേറ്റ്’ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
6. മെനുവിൽ നിന്ന് അപ്ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ഡോക്യുമെൻറുകൾ തിരഞ്ഞെടുത്ത് വ്യക്തമായ സ്‍കാൻ ചെയ്ത പകർപ്പുകൾ അപ്‌ലോഡ് ചെയ്യുക.
7. ഫയലുകൾ ജെപെഗ്, പിഎൻജി, അല്ലെങ്കിൽ പിഡിഎഫ് ഫോർമാറ്റിലാണെന്നും 2MB-യിൽ താഴെയാണെന്നും ഉറപ്പാക്കുക
8. നിങ്ങളുടെ വിശദാംശങ്ങൾ അവലോകനം ചെയ്യുക. അപ്ഡേറ്റ് അഭ്യർത്ഥന സമർപ്പിക്കുക. നിങ്ങളുടെ അപ്ഡേറ്റ് സ്റ്റാറ്റസ് ട്രാക്ക് ചെയ്യുന്നതിന് സേവന അഭ്യർത്ഥന നമ്പർ (SRN) രേഖപ്പെടുത്തുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe