പയ്യോളി: കെ എസ് ടി എ 34-ാം സംസ്ഥാന സമ്മേളനം ഫെബ്രുവരി 14, 15, 16 തിയ്യതികളിൽ കോഴിക്കോട് നടക്കുന്നതിൻ്റെ ഭാഗമായി നടത്തപ്പെടുന്ന അനുബന്ധ പരിപാടികളിൽ അധ്യാപക പ്രസ്ഥാനചരിത്ര സെമിനാർ ജനുവരി 25 ശനിയാഴ്ച 2 മണിക്ക് പയ്യോളി എ.കെ.ജി മന്ദിരത്തിൽ വച്ച് നടക്കുന്നു.
കെ.പി രമണൻ മാസ്റ്റർ പങ്കെടുക്കുന്ന സെമിനാറിനെ തുടർന്ന് അധ്യാപക പ്രസ്ഥാന ചരിത്രത്തെ അധികരിച്ച് ക്വിസ് മൽസരവും നടക്കുന്നു. ജില്ലയിലെ സബ്ജില്ലകളിൽ നിന്നും രണ്ടു പേരടങ്ങുന്ന ഓരോ ടീമും മറ്റ് ജില്ലകളിൽ നിന്നുമുള്ള ടീമുകളുമാണ് മൽസരത്തിൽ പങ്കെടുക്കുന്നത്. പരിപാടി വിജയിപ്പിക്കാനാവശ്യമായ സ്വാഗത സംഘം ചെയർമാൻ ടി ചന്തു മാസ്റ്റർ, വൈസ് ചെയർമാൻ ലിഖേഷ് കൺവീനർ പി അനീഷ് ജോ.കൺവീനർ പി രമേശൻ ജില്ലാ എക്സിക്യൂട്ടീവ് എസ് കെ ശ്രീലേഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.