അഴിയൂരില്‍ മകളുടെ നിക്കാഹിന് നിമിഷങ്ങൾ ബാക്കി നിൽക്കെ പിതാവ് കുഴഞ്ഞു വീണു മരിച്ചു,

news image
Nov 8, 2024, 1:51 am GMT+0000 payyolionline.in

അഴിയൂർ: മകളുടെ നിക്കാഹിന് നിമിഷങ്ങൾ ബാക്കി നിൽക്കെ പിതാവ് കുഴഞ്ഞു വീണു മരിച്ചു, സൈദാർ പള്ളി ഫീറോസ് വില്ലയിൽ നീലോതത് ഫസൽ (57) ആണ് മരിച്ചത്. വ്യാഴാഴ്ച കാലത്ത് 12 മണിയോടെയാണ് സംഭവം. മകൾ നൈസയുടെ വിവാഹ ചടങ്ങുകൾ കുഞ്ഞിപ്പള്ളി വികെ ഹൗസിൽ തുടങ്ങുന്നതിനിടയിൽ മുറ്റത്തുവരുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു.

 

ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.പിന്നീട് ഫസലിന്റ്റെ ജേഷ്ഠ  സഹോദരൻ നീലോതത് മൂസ്സക്കുട്ടി നിക്കാഹ് നടത്തികൊടുത്തതിന് ശേഷം മരണ വിവരം പുറത്തു അറിയിക്കുകയായിരുന്നു, ഇതോടെ കല്ല്യാണ വീട് മരണവീടായി മാറി. ഭാര്യ: കരക്കെട്ടി വാഹിദ, മക്കൾ: നിസവ, നൈസ മരുമക്കൾ: അബൂബക്കർ, മുബഷിർ. (ഇരുവരും ദുബായ്)

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe