നടുവത്തൂർ: നടുവത്തൂർ വാസുദേവ ആശ്രമ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ്സ് യൂണിറ്റും കോഴിക്കോട് ട്രിനിറ്റി കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ ക്യാമ്പ് നടന്നു.
ക്യാമ്പിന്റെ ഉദ്ഘാടനം കീഴരിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എം സുനിൽ നിർവഹിച്ചു. ഗൈഡ്സ് ലീഡർ എം എം ദേവപ്രിയ സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്കൂൾ പി ടി എ വൈസ് പ്രസിഡന്റ് ഒ കെ സുരേഷ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മദർ പി ടി എ വൈസ് പ്രസിഡന്റ് ബിന്ദു കെ, ഗൈഡ്സ് ക്യാപ്റ്റൻ ശിൽപ സി, സൗഹൃദ കോഡിനേറ്റർ സിന്ധു വി കെ, സ്റ്റാഫ് സെക്രട്ടറി രേഖ എൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ട്രിനിറ്റി കണ്ണാശുപത്രി പി.ആർ.ഒ മാനേജർ ഫൈസൽ കെ. കെ ക്യാമ്പിന്റെ വിശദാംശങ്ങൾ അവതരിപ്പിച്ചു. ഗൈഡ്സ് യൂണിറ്റ് അംഗം നിയാലക്ഷ്മി നന്ദി പറഞ്ഞു.