2024-25 കുടുംബശ്രീ മോഡൽ സി.ഡി.എസ് അവാര്‍ഡ് നേടിയ തിക്കോടി ഗ്രാമ പഞ്ചായത്ത് സിഡിഎസിനെ അനുമോദിച്ചു

news image
Oct 27, 2024, 1:44 pm GMT+0000 payyolionline.in
തിക്കോടി :  2024-25 വർഷത്തിലെ മേലടി ബ്ലോക്കിലെ കുടുംബശ്രീ മോഡൽ സി ഡി എസായി തെരഞ്ഞെടുക്കപ്പെട്ട തിക്കോടി ഗ്രാമ പഞ്ചായത്ത് സി ഡി എസി നെ ഭരണ സമിതി അനുമോദിച്ചു.
പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി പ്രസിഡണ്ട് ജമീല സമദ് കുടുംബശ്രീ സെകട്ടറി പി.കെ പുഷ്പക്ക്   മെമെന്റോ കൈമാറി ഉദ്ഘാടനം ചെയ്തു.
വൈസ്.പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ആർ. വിശ്വൻ സ്വാഗതം പറഞ്ഞു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ പ്രനില സത്യൻ, ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.പി. ഷക്കീല മെമ്പർമാരായ വിബിത ബൈജു, ദി ബിഷ. എം, ഷീബ പുല്പാണ്ടി, വി.കെ അബ്ദുൾമജീദ്, ജയകൃഷ്ണൻ ചെറുകുറ്റി, സൗജത്, സി ഡി എസ്  മെമ്പർമാർ തുടങ്ങിയവർ സംബന്ധിച്ചു. മെമ്പർ ഷീബ പുല്പാണ്ടി നന്ദി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe