ചേമഞ്ചേരിയിൽ ‘ശവമഞ്ച’ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

news image
Oct 18, 2024, 9:52 am GMT+0000 payyolionline.in

ചേമഞ്ചേരി: അടച്ചുപൂട്ടിയ പൊതുസ്മശാനം തുറന്നു പ്രവർത്തിപ്പിക്കുക, തീരദേശ അനുബന്ധ റോഡുകൾ ഗതാഗതയോഗ്യമാക്കുക എന്നിവ ആവശ്യപ്പെട്ട് ബിജെപി ചേമഞ്ചേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശവമഞ്ച പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ചേമഞ്ചേരി പഞ്ചായത്തിലെ തൂവ്വപ്പാറയിൽ നിന്നാരംഭിച്ച മാർച്ചിൽ സ്ത്രീകൾ ഉൾപ്പെടെ ഒട്ടേറെ പേർ പങ്കെടുത്തു.

 

മാർച്ച് ചേമഞ്ചേരി പഞ്ചായത്ത് ഓഫീസിന് മുന്നിലെത്തിയപ്പോൾ പൊലീസ് പ്രതിഷേധക്കാരെ തടഞ്ഞു. ഇതിനെത്തുടർന്ന് പ്രവർത്തകരും പോലീസും തമ്മിൽ ഉന്തുംതള്ളും ഉണ്ടായതായി റിപ്പോർട്ടുണ്ട്.

മാർച്ച് ബിജെപി കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ്‌ എസ്.ആർ. ജയകിഷ് ഉദ്ഘാടനം ചെയ്തു. പരിപാടിക്ക് ഏരിയ പ്രസിഡന്റ്‌ സജീവ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ. എ.വി. നിധിൻ, കർഷക മോർച്ചാ മണ്ഡലം പ്രസിഡന്റ് വിനോദ് കാപ്പാട്, യുവമോർച്ചാ മണ്ഡലം പ്രസിഡന്റ് ജിതേഷ് കാപ്പാട്, എസ്.സി മോർച്ചാ മണ്ഡലം പ്രസിഡന്റ് രജീഷ് തൂവക്കോട്, ഒ.ബി.സി മോർച്ചാ മണ്ഡലം പ്രസിഡന്റ് ടി.പി. പ്രീജിത്ത്, പ്രസാദ് വേങ്ങളം, രാജേഷ് കുന്നുമ്മൽ, മാധവൻ ഒ, മാധവൻ പൂക്കാട്, രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe