പേരാമ്പ്ര എ.യു.പി സ്കൂൾ കലോത്സവം ആരംഭിച്ചു

news image
Oct 14, 2024, 12:07 pm GMT+0000 payyolionline.in

പേരാമ്പ്ര: രണ്ട് ദിവസമായി നീണ്ടു നിൽക്കുന്ന പേരാമ്പ്ര എ.യു.പി സ്കൂൾ കലോത്സവം പേരാമ്പ്ര ഗ്രാമപഞ്ചായത്ത് അംഗം പി.ജോന ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് വി.എം. മനേഷ് അദ്ധ്യക്ഷത വഹിച്ചു. ഗായകനും ഗാനരചയിതാവും മാംഗോസ്റ്റിൻ ക്ലബ്ബ് ഫൗണ്ടറുമായ അജയ് ജിഷ്ണു സുധേയൻ മുഖ്യാതിഥിയായി പങ്കെടുത്തു.


ഹെഡ് മാസ്റ്റർ പി.പി. മധു സ്വാഗതവും, ടി.കെ. ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.
സ്കൂൾ മാനേജർ അലങ്കാർ ഭാസ്കരൻ ഉപഹാര സമർപ്പണം നടത്തി. പി.എം റിഷാദ്, സി.കെ രേഷ്മ,അഭിൻ ഷംസ്, എം.സി മഞ്ജുള, കെ.എൽ ഷിജില, കെ.എസ് ശ്രീജാ ഭായ്, പി.എം അരുൺ കുമാർ എന്നിവർ പ്രസംഗിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe