പയ്യോളി: തുറയൂർ പഞ്ചായത്ത് വനിത സഹകരണ സംഘം പുതിയ കെട്ടിടോത്ഘാടനവും സ്വർണ്ണ പണയ വായ്പ ഉദ്ഘാടനവും ടി പി രാമകൃഷ്ണൻ എംഎൽഎ നിർവ്വഹിച്ചു. ലോക്കർ ഉദ്ഘാടനം അസി. രജിസ്ട്രാർ ടി സുധീഷ് കുമാറും നിർവ്വഹിച്ചു.
പ്രസിഡൻ്റ് ഐ എം ഷീജ അധ്യക്ഷയായി. തുറയൂർ പഞ്ചായത്ത് പ്രസിഡൻ്റ് സി കെ ഗിരീഷ്, വൈസ് പ്രസിഡൻ്റ് ശ്രീജ മാവുള്ളാട്ടിൽ, യൂണിറ്റ് ഇൻസ്പെക്ടർ മനോജ് കുമാർ, ടി കെ സുനിൽ, കെ മുഹമ്മദലി, എ കെ കുട്ടികൃഷ്ണൻ, മധു മാവുള്ളാട്ടിൽ, പി ടി ശശി, വടക്കയിൽ ബിജു എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ പി ജയന്തി സ്വാഗതം പറഞ്ഞു.