മുംബൈ: തുടർച്ചയായി പെയ്യുന്ന കനത്തമഴയിൽ മുംബൈയിലെ സബ്വേകളും റോഡുകളും വെള്ളത്തിലായി. കനത്ത മഴയോടൊപ്പം ഉയർന്ന വേലിയേറ്റമാണ് വിനയായത്. മഴയിൽ മണ്ണിടിഞ്ഞുവീണും വീടിന്റെ ഒരു ഭാഗം തകർന്നും രണ്ട് പേർ മരിച്ചു. മലാഡിൽ കെട്ടിട നിർമാണം നടക്കുന്നിടത്താണ് മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചത്. ഇതിന് മുൻപ് ദക്ഷിണ മുംബൈയിലെ ഗ്രാന്റ് റോഡിലുള്ള പഴയ നാലുനില കെട്ടിടത്തിന്റെ ബാൽക്കണി തകർന്ന് 70-കാരി മരിച്ച സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു.
തുടർച്ചയായ നാലാംദിവസമാണ് മഴ പെയ്യുന്നത്. ഇതോടെ നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിലായി. അന്ധേരി സബ്വേ അടച്ചിട്ടതോടെ മേഖലയിൽ ഗതാഗതം താറുമാറായി. ബുധനാഴ്ചവരെ മുംബൈയിലും കൊങ്കണിലും താനെയിലും ഓറഞ്ച് അലർട്ടും, പാൽഘറിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിൽ മഴവെള്ളപ്പാച്ചിലിൽ കുടുങ്ങിയ 20 പേർ പരസ്പരം കൈകൊർത്ത് പിടിച്ച് മനുഷ്യചങ്ങല രൂപപ്പെടുത്തിയാണ് രക്ഷപ്പെട്ടത്. തുൾസി അണക്കെട്ട് കരകവിഞ്ഞ് ഒഴുകി.
മഴ കനത്തതോടെ അത്യാവശ്യമെങ്കിൽ മാത്രം പുറത്തിറങ്ങിയാൽ മതിയെന്നാണ് മുംബൈ പൊലീസിന്റെ നിർദ്ദേശം. തീരപ്രദേശങ്ങളിൽ കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ 100-ലേക്കുവിളിക്കാൻ മുംബൈ പൊലീസും ജനങ്ങൾക്ക് നിർദേശം നൽകി.
വിമാന സർവീസുകളും തടസപ്പെട്ടു. 2024 ജൂലൈ 21-ന് ബുക്ക് ചെയ്ത യാത്രയുടെ മുഴുവൻ റീഫണ്ടും അല്ലെങ്കിൽ ഒറ്റത്തവണ കോംപ്ലിമെൻ്ററി റീഷെഡ്യൂളിംഗും എയർ ഇന്ത്യ വാഗ്ദാനം ചെയ്തു. വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഇൻഡിഗോ യാത്രക്കാരോട് ആവശ്യപ്പെട്ടു. നിലവിലെ മോശം കാലാവസ്ഥ മുംബൈയിലേക്കും തിരിച്ചുമുള്ള വിമാനങ്ങളെ ബാധിച്ചേക്കാമെന്ന് വിസ്താരയും എക്സിൽ കുറിച്ചു. സാധ്യമായ കാലതാമസമോ തടസങ്ങളോ കണക്കിലെടുത്ത് യാത്രക്കാർക്ക് വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്ക് അധിക സമയം അനുവദിക്കണമെന്ന് എയർലൈൻ ശുപാർശ ചെയ്തു.
പശ്ചിമ, മധ്യറെയിൽവേകളിൽ സർബൻ ട്രെയിനുകൾ സാധാരണഗതിയിൽ പ്രവർത്തിച്ചു. മാൻഖുർദ്, പൻവേൽ, കുർള സ്റ്റേഷനുകൾക്ക് സമീപം വെള്ളക്കെട്ട് കാരണം ഹാർബർ ലൈൻ സർവീസുകൾ വൈകിയാണ് ഓടുന്നത്.
- Home
- Latest News
- മുംബൈയിൽ നാലാം ദിവസവും കനത്ത മഴ; 2 മരണം, വിമാന സർവീസുകൾ തടസപ്പെട്ടു
മുംബൈയിൽ നാലാം ദിവസവും കനത്ത മഴ; 2 മരണം, വിമാന സർവീസുകൾ തടസപ്പെട്ടു
Share the news :

Jul 22, 2024, 5:20 am GMT+0000
payyolionline.in
രജൗരിയിൽ ഭീകരാക്രമണം; സുരക്ഷാ ഉദ്യോഗസ്ഥർ തിരിച്ചടിച്ചു
ഇരിങ്ങൽ പുതിയെടുത്ത് താമസിക്കും കണ്ണോത്ത് കണ്ടി നാരായണൻ അടിയോടി അന്തരിച്ചു
Related storeis
കാസർകോട്ട് ഇടിമിന്നലിൽ വീടിന് കേടുപാട്; വീട്ടുപകരണങ്ങൾ കത്തിനശിച്ചു
Apr 20, 2025, 3:23 pm GMT+0000
‘സ്കൂളുകൾ ജൂൺ രണ്ടിന് തുറക്കും, സംസ്ഥാന പ്രവേശനോത്സവം ആലപ്പു...
Apr 20, 2025, 3:15 pm GMT+0000
മൊബൈലിൽ ചിത്രമെടുത്ത് പിഴ ഈടാക്കരുതെന്ന തീരുമാനം മാറ്റി ട്രാൻസ്പോർട...
Apr 20, 2025, 3:06 pm GMT+0000
സുപ്രീം കോടതിക്കെതിരായ പരാമർശം; നിഷികാന്തിനെതിരെ പ്രതിഷേധം, നടപടി ...
Apr 20, 2025, 1:17 pm GMT+0000
കോഴിക്കോട് ഉൾപ്പെടെ മൂന്ന് നഗരങ്ങളിൽ വെെദ്യുതലെെനിന് പകരം ഭൂഗർഭ കേ...
Apr 20, 2025, 1:07 pm GMT+0000
സെറ്റിലെ ദുരനുഭവം: അങ്ങനൊരു സംഭവേ അറിഞ്ഞില്ലെന്ന് സംവിധായകൻ, അന്നേ ...
Apr 20, 2025, 9:20 am GMT+0000
More from this section
മീൻ കൊണ്ട് പച്ചക്കറി വളർത്താൻ പറ്റുമോ?
Apr 20, 2025, 9:11 am GMT+0000
എഞ്ചിനീയറിങ്, ഫാർമസി കോഴ്സുകളിലേക്കുളള പ്രവേശന പരീക്ഷ ഏപ്രിൽ 23 മുതൽ
Apr 20, 2025, 9:02 am GMT+0000
ബസ് ജീവനക്കാരുടെ മര്‍ദനമേറ്റ് ഓട്ടോ ഡ്രൈവര്‍ മരിച്ച സംഭവം: പ്രതിയായ...
Apr 20, 2025, 8:59 am GMT+0000
ഗതാഗതക്കുരുക്കിൽ വലഞ്ഞ് ബെംഗളൂരു; ട്രാഫിക് ബ്ലോക്കില്ലാതെ പോകാൻ ഈ വ...
Apr 19, 2025, 4:19 pm GMT+0000
അതിദരിദ്രരില്ലാത്ത കേരളം; സ്വപ്ന നേട്ടത്തിലേക്ക് കോഴിക്കോട് കോർപ്പറേഷൻ
Apr 19, 2025, 4:07 pm GMT+0000
ഇന്ത്യയുടെ ആദ്യ എഐ സെർവർ; ;അടിപൊളി’ എന്ന് മലയാളത്തിൽ പ്രശംസിച...
Apr 19, 2025, 4:02 pm GMT+0000
മീൻ വിൽക്കാൻ പൊയ്ക്കൂടെയെന്ന് മന്ത്രി ചോദിച്ചു; തുറന്നടിച്ച് വനിത...
Apr 19, 2025, 2:03 pm GMT+0000
യാത്രക്കാരന്റെ എടിഎം കാര്‍ഡ് മോഷ്ടിച്ച് പണംതട്ടി, ആറുമാസം ഒളിവില്‍;...
Apr 19, 2025, 1:45 pm GMT+0000
മുറിയിൽവന്നത് യുവതി അടക്കം മൂന്നുപേര്‍; ഗൂഗിൾപേയും ചതിച്ചു; പോലീസിനു...
Apr 19, 2025, 1:27 pm GMT+0000
8 ചീറ്റകൾ കൂടി ഇന്ത്യയിലേക്ക്, നാലെണ്ണം ബോട്സ്വാനയിൽ നിന്ന്; ചീറ്റ ...
Apr 19, 2025, 1:03 pm GMT+0000
ഹോട്ടലിൽ നിന്ന് പേടിച്ചോടിയ ദിവസം ഡ്രഗ് ഡീലറുമായി ഷൈൻ നടത്തിയത് 20...
Apr 19, 2025, 12:12 pm GMT+0000
പേരാമ്പ്രയില്‍ പന്ത്രണ്ടു വയസ്സുകാരന് മര്‍ദ്ദനം
Apr 19, 2025, 11:42 am GMT+0000
ജെ.ഇ.ഇ മെയിൻ; കേരളത്തിൽ ഒന്നാമനായി കോഴിക്കോട് സ്വദേശി
Apr 19, 2025, 11:10 am GMT+0000
പോഷകാഹാര കിറ്റില്‍ പഞ്ചസാര വേണ്ട, കൊഴുപ്പും ഉപ്പും കൂടുതലുള്ള ഭക്ഷണ...
Apr 19, 2025, 11:07 am GMT+0000
സംസ്ഥാനത്ത് ശക്തമായ മഴക്കു സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Apr 19, 2025, 10:59 am GMT+0000