പേരാമ്പ്ര: ഇന്ധനചോർച്ച കണ്ടെത്തിയ സെന്റ് ഫ്രാൻസിസ് ചർച്ചിന് സമീപത്തെ പെടോൾ പമ്പിന് മുന്നിൽ പ്രദേശവാസികൾ ബഹുജന ധർണ്ണ സംഘടിപ്പിച്ചു. അശാസ്ത്രീയമായി പ്രവർത്തിക്കുന്ന പെട്രോൾ പമ്പ് അടച്ച് പുട്ടുക, പെട്രോൾ പമ്പ് അധികൃതർക്കെതിരെ നിയമനടപടി സ്വീകരിക്കുക, കുടിവെള്ള സ്രോതസ്സുകൾ മലിനമാക്കുന്നതിനെതിരെ വർഷങ്ങളായി പരിസരവാസികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടിന്പരിഹാരം കാണുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ സംഘടിപ്പിച്ചത്.

പേരാമ്പ്ര എച്ച്.പി പെട്രോൾ പമ്പിലെ ഇന്ധനചോർച്ച മൂലം കുടിവെള്ളം മുട്ടിച്ചതിൽ പ്രതിഷേധിച്ച് ബഹുജന ധർണ്ണ ഗ്രാമപഞ്ചായത്ത് അംഗം പി.കെ. രാഗേഷ് ഉൽഘാടനം ചെയ്യുന്നു.
വാർഡ് മെബർ സൽമനൻ മനക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം പി.കെ രാഗേഷ് ഉൽഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം പി.ജോന, കെ.പത്മനാഭൻ, കെ.എം. ബാലകൃഷണൻ, പി.എസ് സുനിൽകുമാർ, ഡോക്ടർ എസ്. ഇന്ദിരാക്ഷൻ, സി.പി. എ. അസീസ്, എ.കെസജീന്ദ്രൻ, കെ.പി റസാഖ്, കെ.പി രാമദാസൻ, കെ.പി യുസഫ്, ബൈജു ഉദയ, എൻ.കെ അസീസ്, വി. പി.സരുൻ, റാഫി കക്കാട്,മജീദ് ഡീലക്സ്, പ്രസംഗിച്ചു.