കോഴിക്കോട്∙ നിപ്പ പരിശോധനയ്ക്കയച്ച 7 സാംപിളുകളുടെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആറ് സാമ്പിളുകളുടെ ഫലം കൂടി വരാനുണ്ട്. ഇതുവരെ 365 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സമ്പര്‍ക്കപ്പട്ടികയിലുള്ള 981 പേരാണ് ഐസൊലേഷനിലുള്ളത്. ചികിത്സയിലുള്ള 9 വയസുകാരന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു. ചികിത്സയിലുള്ള മറ്റുള്ളവരുടേയും ആരോഗ്യനില തൃപ്തികരമാണ്. നിപ്പ പ്രതിരോധത്തിന്റെ ഭാഗമായി ചേർന്ന കോര്‍ കമ്മിറ്റി യോഗത്തിൽ മന്ത്രി ഓണ്‍ലൈനായി പങ്കെടുത്തു.