പയ്യോളി: ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം സംസ്ഥാനത്തെ എൻഎസ്എസ് വളണ്ടിയർ ലീഡർമാർക്കായി സംഘടിപ്പിക്കുന്ന എറൈസ് നേതൃ പരിശീലന ക്യാമ്പിന് ഇരിങ്ങൽ സർഗാലയയിൽ തുടക്കമായി. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നായി 490 കുട്ടികളാണ് ക്യാമ്പിൽപങ്കെടുക്കുന്നത് . ഓരോ വിദ്യാലയത്തിൽ നിന്നും തെരഞ്ഞെടുക്കുന്ന ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും ആണ് വിദ്യാലയത്തിൻ്റെ പ്രതിനിധികളായി ക്യാമ്പിൽ എത്തുന്നത് .
ഇവർക്ക് നേതൃപരിശീലനം, മീഡിയ വിംഗ് , സാമൂഹിക ഇടപെടൽ തുടങ്ങി വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നൽകും. ക്യാമ്പിന്റെ ഉദ്ഘാടനം എം എൽ എ കാനത്തിൽ ജമീല നിർവഹിച്ചു ക്യാമ്പ് കോഡിനേറ്റർ എസ് ശ്രീചിത്ത് അധ്യക്ഷത വഹിച്ചു . ക്ലസ്റ്റർ കൺവീനർമാരായ കെ ഷാജി, പി കെ സുധാകരൻ, ജയരാജൻ സി കെ, സില്ലി ബി കൃഷ്ണൻ, പ്രോഗ്രാം ഓഫീസർമാരായ സി.വി ഖലീൽ റഹ്മാൻ, റഷീദ് എം എം,വളണ്ടിയർ ലീഡർമാരായ മുഹമ്മദ് ഹിഷാം , മിൻഹ എന്നിവർ സംസാരിച്ചു. തുടർന്ന് പുത്തൂർ ഗവ: എച്ച് എസ് എസിലെ കുട്ടികൾ അവതരിപ്പിച്ച നൃത്ത സംഗീത ശിൽപം അരങ്ങേറി.