“നിസാരമായ ആരോപണങ്ങൾ’ ; ചലച്ചിത്ര അവാർഡ്‌ റദ്ദാക്കണമെന്ന ഹർജി തള്ളി

news image
Aug 11, 2023, 7:46 am GMT+0000 payyolionline.in

കൊച്ചി > സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. ചലച്ചിത്ര അവാർഡ് നിർണയത്തിൽ പക്ഷഭേദമുണ്ടെന്നും അവാർഡുകൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സിനിമാ സംവിധായകൻ ലിജീഷ് മുല്ലേഴത്ത് നൽകിയ ഹർജിയാണ്‌ ഹൈക്കോടതി തള്ളിയത്‌.കേട്ടുകേൾവിയുടെ മാത്രം അടിസ്ഥാനത്തിൽ നൽകിയ ഹർജിയാണെന്നും വ്യക്തമായ തെളിവുകളില്ലാതെയാണ് ഹർജിക്കാരൻ ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ളതെന്നും വ്യക്തമാക്കി ജസ്റ്റിസ് പി വി കുഞ്ഞികൃഷ്‌ണന്റെ ബെഞ്ചാണ് ഹർജി തള്ളിയത്. അക്കാദമി ചെയർമാൻ ഇടപെട്ടതിന്‌ തെളിവില്ലെന്നും, നിസാരമായ ആരോപണങ്ങളാണ്‌ ഹർജിക്കാർ ഉന്നയിച്ചതെന്നും കോടതി നിരീക്ഷിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe