കോഴിക്കോട്: വർഷങ്ങളായി വയോജനങ്ങൾ അനുഭവിച്ചു വരുന്ന റെയിൽവേ ആനുകൂല്യങ്ങൾ നിർത്തലാക്കിയതിന് എതിരെ സംസ്ഥാന വ്യാപകമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് പ്രതിഷേധ പ്രകടനങ്ങളും ധാർണയും നടന്നു. കോവിഡിൻറെ മറവിലാണ് ആനുകൂല്യം നിർത്തലാക്കിയത്. എന്നാൽ ,കോവിഡ് വിട്ട് മാറിയിട്ടും ഈ ആനുകൂല്യം ഇന്നേവരെ പുനസ്ഥാപിച്ചിട്ടില്ല. നിവേദനങ്ങൾ പല പ്രാവശ്യം കൊടുത്തിട്ടും പ്രതിഷേധ പ്രകടനങ്ങൾ നിരവധി തവണ നടത്തിയിട്ടും ഇതിനൊരു പരിഹാരം ഇന്നേവരെ ഉണ്ടായിട്ടുമില്ല. അതുകൊണ്ട് കൂടുതൽ ശക്തമായി പ്രക്ഷോപരിപാടികൾക്ക് തയ്യാറെടുക്കുകയാണ് സീനിയർ സിറ്റിസൺ ഫോറം കേരളാ ഘടകം.
ഇതിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റെയിൽവെ സ്റ്റേഷൻ പരിസരത്ത് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. പ്രശസ്ത സാഹിത്യകാരൻ യു.കെ കുമാരൻ ധർണ്ണ ഉദ്ഘാടനം ചെയ്തു .ജില്ലാ പ്രസിഡണ്ട് കെ. രാജീവൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സോമൻ ചാലിൽ സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡണ്ട് ബാലൻകുറുപ്പ്, മുൻ സംസ്ഥാന സെക്രട്ടറി പൂതേരി ദാമോദരൻ നായർ, ജില്ലാ വൈസ് പ്രസിഡണ്ട് അബൂബക്കർ മാസ്റ്റർ ,ജില്ലാ ജോ. സെക്രട്ടറി ഗോവിന്ദൻകുട്ടി മാസ്റ്റർ, സംസ്ഥാന കമ്മിറ്റി മെമ്പർ സി.രാധാകൃഷ്ണൻ, ജില്ലാ വൈസ് പ്രസിഡണ്ട് .ഇ.സി ബാലൻ, ടി .എം .അഹമ്മദ് കുറ്റ്യാടി, ജോ. സെക്രട്ടറി കെ .പി .വിജയ എന്നിവർ സംസാരിച്ചു.
സർക്കാർ ഇക്കാര്യത്തിൽ ഇനിയും അലസത കാണിക്കുകയാണെങ്കിൽ വെട്ടിക്കുറച്ച ആനുകൂല്യങ്ങൾ പുനസ്ഥാപിക്കുന്നത് വേണ്ടി കൂടുതൽ ശക്തമായ മുന്നൊരുക്കങ്ങളുമായി സംഘടന മുന്നോട്ടു പോകുമെന്ന് സംഘാടക സമിതി അറിയിച്ചു.