കൊയിലാണ്ടി: സമസ്ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി മദ്രസ ശാക്തീ കരണത്തിന്റെ ഭാഗമായി മദ്രസകളുടെ ഭൗതികവും അക്കാഥമികവുമായ നിലവാരം മെച്ചപ്പെടുത്താൻ വേണ്ടി ബീ സ്മാർട്ട് എന്ന പേരിൽ കർമ്മ പദ്ധതി നടപ്പിൽ വരുത്തുകയാണ്. അതിന്റെ ഭാഗമായി കൊയിലാണ്ടി മേഖല സമസ്ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷൻ മേഖലയിലെ പതിനൊന്ന് റൈഞ്ച് മാനേജ്മെന്റ് ഭാരവാഹികളെ സംഘടിപ്പിച്ചു കൊണ്ട് കൊയിലാണ്ടി ബദ്രിയ്യ ഹയർ സെക്കണ്ടറി മദ്രസ ഹാളിൽ വെച്ച് ലീഡേഴ്സ് ക്യാമ്പ് നടത്തി.
മാനേജ്മെന്റ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് എ.പി.പി തങ്ങൾ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി കെ.പി കോയ ഹാജി മുഖ്യപ്രഭാഷണം നടത്തി. മേഖല പ്രസിഡന്റ് എം.കെ അബ്ദുറഹിമാൻ മാസ്റ്റർ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ഷാഹുൽ ഹമീദ് മാസ്റ്റർ മേൽമുറി കർമ്മ പദ്ധതിയെക്കുറിച്ച് ക്ലാസ്സെടുത്തു.
ഏക്റ്റിംഗ് ജനറൽ സെക്രട്ടറി ഷഫീഖ് മാമ്പൊയിൽ സ്വാഗതവും സെക്രട്ടറി എ.കെ.സി മുഹമ്മദ് നന്ദിയും പറഞ്ഞു.ജില്ലാസെക്രട്ടറി അൻസാർ കൊല്ലം,മദ്രസ ജംഇയ്യത്തുൽ മുഅല്ലിമീൻ മേഖല പ്രസിഡന്റ് എൻ.വി ബഷീർ ദാരിമി നന്ദി,ജനറൽ സെക്രട്ടറി സി.പി.എ സലാം മൗലവി സംസാരിച്ചു.