എറണാകുളം മേക്കടമ്പിൽ ഭർതൃമാതാവിനെ മരുമകൾ വെട്ടിക്കൊന്നു

news image
Jul 10, 2023, 7:07 am GMT+0000 payyolionline.in

മൂവാറ്റുപുഴ (എറണാകുളം)∙ മേക്കടമ്പിൽ ഭർതൃമാതാവിനെ മരുമകൾ വെട്ടിക്കൊന്നു. അമ്പല്ലൂർ ക്ഷേത്രത്തിനു സമീപം ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന നിലന്താനത്ത് അമ്മിണി(85) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മരുമകളായ പങ്കജത്തെ (55) `പൊലീസ് കസ്റ്റഡിയിലെടുത്തു. തലയുടെ മുകളിലും കഴുത്തിലും മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചിരുന്ന പങ്കജം പത്തു വർഷമായി ചികിത്സയിലായിരുന്നു.

ഞായറാഴ്ച രാത്രി പത്തരയോടെയാണ് നാട്ടുകാർ സംഭവമറിയുന്നത്. അമ്മിണിയെ കൊലപ്പെടുത്തിയശേഷം സമീപത്തുള്ള സഹോദരന്റെ വീട്ടിലെത്തി പങ്കജം കാര്യങ്ങൾ പറഞ്ഞപ്പോളാണ് കൊലപാതകം വിവരം പുറംലോകമറിഞ്ഞത്. സംഭവസമയം വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ. അമ്മിണിയുടെ ഭർത്താവ്: പരേതനായ പതാരി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe