പയ്യോളി : സർക്കാരിന്റെ നൂറു ദിന കർമ പരിപാടിയുടെ ഭാഗമായി സഹകരണ വകുപ്പ് പ്രാഥമിക സഹകരണ ബാങ്കുകൾ മുഖേന നടപ്പിലാക്കുന്ന സൗരജ്യോതി വായ്പ പദ്ധതി പയ്യോളി സർവീസ് സഹകരണ ബാങ്ക് ആരംഭിച്ചു. വീടുകളിൽ സൗരോർജം ഉപയോഗിച്ചുള്ള സോളാർപാനലുകൾ സ്ഥാപിക്കുന്നതിന് വേണ്ടിയാണ് വായ്പ നൽകുന്നത്. ഇലക്ട്രിസിറ്റി ബോർഡ് വ്യക്തികൾക്ക് നൽകുന്ന ഗ്രിഡ് ബന്ധിത സൗരോർജ്ജ നിലയങ്ങൾ സ്ഥാപിക്കുന്നതിന് സഹകരണ സ്ഥാപനങ്ങൾ വഴി വായ്പ നൽകുക എന്നതാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.
പദ്ധതിയുടെ ഉദ്ഘാടനം നിടിയപറമ്പത്ത് രാജേഷ് മാസ്റ്റർക്ക് നൽകിക്കൊണ്ട് ബാങ്ക് പ്രസിഡണ്ട് പുനത്തിൽ ഗോപാലൻ മാസ്റ്റർ നിർവഹിച്ചു. സെക്രട്ടറി ജയദേവൻ എംപി, അസി.സെക്രട്ടറി എം വി ബാബു, രജിതകുമാരി വി, പ്രദീപ്കുമാർ സി കെ എന്നിവർ സംസാരിച്ചു