കൊല്ലം- പുനലൂർ പാതയിൽ റെയിൽവേ ട്രാക്കിൽ മരം വീണു; സർവീസുകൾ റദ്ദാക്കി

news image
Jul 4, 2023, 9:43 am GMT+0000 payyolionline.in

കൊല്ലം > കനത്ത മഴയെ തുടർന്ന് കൊല്ലത്ത് റെയിൽവേ ട്രാക്കിൽ മരം കടപുഴകി വീണു. കൊല്ലം പുനലൂർ പാതയിലാണ് മരം വീണത്. ഇതേത്തുടർന്ന് പാത വഴിയുള്ള  ഇന്നത്തെ ട്രെയിൻ സർവീസുകൾ റദ്ദാക്കി. കൊല്ലം- പുനലൂർ, പുനലൂർ – കൊല്ലം മെമു സർവീസുകളാണ് റദ്ദാക്കിയത്. കനത്ത മഴയിലും കാറ്റിലും വ്യാപകമായ നാശനഷ്ടങ്ങളാണ് ജില്ലയിൽ. റോഡുകളിൽ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും രൂക്ഷമാണ്.

മഴയെത്തുടർന്ന് പല ഇടങ്ങളിലും വൈദ്യുതി വിതരണം തടസപ്പെട്ടു. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള പ്രധാന പാതയിൽ വെള്ളക്കെട്ടായി. കുണ്ടറയിലും പുനലൂരും മരം വീണ് വീടുകൾ തകർന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe