ഗവ. ആശുപത്രികളിൽ മരുന്നുക്ഷാമം, മെഡിക്കൽ കോളജിൽ സിറിഞ്ചുമില്ല

news image
Jun 26, 2023, 4:57 am GMT+0000 payyolionline.in

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ആ​വ​ശ്യ​ത്തി​ന് മ​രു​ന്നി​ല്ലെ​ന്ന് പ​രാ​തി. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സി​റി​ഞ്ച് സ്റ്റോ​ക് ഇ​ല്ലാ​ത്ത​തി​നാ​ൽ പു​റ​ത്തു​നി​ന്ന് വാ​ങ്ങി​പ്പി​ക്കു​ക​യാ​ണെ​ന്ന് രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​ർ പ​റ​ഞ്ഞു. ദി​നം​പ്ര​തി നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ളെ​ത്തു​ന്ന മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സി​റി​ഞ്ച് സ്റ്റോ​ക് തീ​ർ​ന്ന​ത് വ​ൻ പ്ര​തി​ന്ധി​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്.

പ​ക​ർ​ച്ച​വ്യാ​ധി ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​മ്പോ​ഴും ഡോ​ക്സി സൈ​ക്ലി​ൻ അ​ട​ക്കു​മു​ള്ള ആ​ന്റി ബ​യോ​ട്ടി​ക് മ​രു​ന്നു​ക​ൾ പ​ല സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും ആ​വ​ശ്യ​ത്തി​ന് സ്റ്റോ​ക്കി​ല്ലെ​ന്നും രോ​ഗി​ക​ളെ​ക്കൊ​ണ്ട് പു​റ​ത്തു​നി​ന്ന് വാ​ങ്ങി​പ്പി​ക്കു​ക​യാ​ണെ​ന്നു​മാ​ണ് പ​രാ​തി.

താ​ലൂ​ക്ക്, കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ലും ആ​ന്റി ബ​യോ​ട്ടി​ക്കു​ക​ൾ അ​ട​ക്ക​മു​ള്ള അ​ത്യാ​വ​ശ്യ മ​രു​ന്നു​ക​ൾ​ക്ക് ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. റാ​നി​റ്റി​ൻ, പാ​ൻ​പ​ട്ര​സോ​ൾ തു​ട​ങ്ങി​യ മ​രു​ന്നു​ക​ൾ​ക്കും ക്ഷാ​മം നേ​രി​ടു​ക​യാ​ണ്. കോ​ർ​പ​റേ​ഷ​ന് കീ​ഴി​ലു​ള്ള ആ​റ് അ​ർ​ബ​ൻ ഹെ​ൽ​ത്ത് സെ​ന്റ​റു​ക​ളി​ലും പാ​ര​സെ​റ്റ​മോ​ൾ, ക​ഫ്സി​റ​പ് തു​ട​ങ്ങി​യ മ​രു​ന്നു​ക​ൾ​പോ​ലും സ്റ്റോ​ക്കി​ല്ല.

രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്ന​ത് മു​ൻ​കൂ​ട്ടി​ക്ക​ണ്ട് മ​രു​ന്ന് സം​ഭ​രി​ച്ചു​വെ​ക്കാ​ത്ത​താ​ണ് ഇ​വി​ട​ങ്ങ​ളി​ലെ പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മെ​ന്നാ​ണ് വി​വ​രം. കെ.​എം.​എ​സ്.​സി.​എ​ല്ലി​ൽ എ​ല്ലാ മ​രു​ന്നു​ക​ളും സ്റ്റോ​ക്കു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ആ​ശു​പ​ത്രി​ക​ളി​ൽ​നി​ന്ന് ഇ​ന്റ​ഡ് ല​ഭി​ക്കു​ന്ന​തി​ന​നു​സ​രി​ച്ച് മ​രു​ന്നു​വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe