എറണാകുളം: പുരാവസ്തു തട്ടിപ്പ് കേസില്‍ പരാതിക്കാരൻ അനൂപ് അഹമ്മദിൽ നിന്ന് ക്രൈംബ്രാഞ്ച് മൊഴി എടുത്തു. കളമശരി ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു മൊഴിയെടുപ്പ്. കെ.സുധാകരൻ ഭീഷണിപ്പെടുത്തിയെന്ന് അനൂപ് അഹമ്മദ് ആരോപിച്ചു. സുധാകരന്‍റെ ഭീഷണി ഓഡിയോ എബിൻ ഫോണിൽ കേൾപ്പിച്ചു.
തന്‍റെ പേര് പറഞ്ഞാൽ വംശം ഇല്ലാതാക്കുമെന്നായിരുന്നു ഭീഷണിപ്പെടുത്തല്‍. മോൺസന് പണം കൊടുക്കുമ്പോൾ കെ.സുധാകരൻ ഒപ്പമുണ്ടായിരുന്നു. വിദേശപണം വരുന്നതിലേ പ്രശ്നം തീർന്നാൽ എല്ലാം ശരിയാകുമെന്ന് കെ സുധാകരൻ പറഞ്ഞു. പണം വന്നാൽ നൂറ് കോടി ഇറക്കി കെ.സുധാകരനെ മുഖ്യമന്ത്രിയാക്കാമെന്ന് മോൺസൻ പറഞ്ഞുവെന്നും അനൂപ് അഹമ്മദ് ആരോപിച്ചു.