പ്ലസ് ടു ഫലം പിൻവലിച്ചെന്ന് വ്യാജ വാർത്ത; ഉടനടി നടപടിയെടുത്ത് വിദ്യാഭ്യാസ വകുപ്പ്

news image
May 27, 2023, 2:01 pm GMT+0000 payyolionline.in

തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാ ഫലം പിൻവലിച്ചെന്ന വ്യാജ വാർത്തക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്‍റെ നടപടി. വ്യാജവാർത്ത നൽകിയ യൂട്യൂബ് ചാനലിനെതിരെ വിദ്യാഭ്യാസ വകുപ്പ് നിയമ നടപടി സ്വീകരിച്ചു. വി കാൻ മീഡിയ എന്ന യൂട്യൂബ് ചാനലിനെതിരെയാണ് നിയമ നടപടി സ്വീകരിച്ചതെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഈ യൂട്യൂബ് ചാനലിനെതിരെ ഡി ജി പിയ്ക്ക് പരാതി നൽകിയെന്നും ശിവൻകുട്ടി വിശദമാക്കി.

അതേസമയം കഴിഞ്ഞ ദിവസം പുറത്തുവന്ന പ്ലസ് ടു പരീക്ഷയിൽ 82.95 ശതമാനമാണ് വിജയമാണ് രേഖപ്പെടുത്തിയത്. റെ​ഗുലർ വിഭാ​ഗത്തിൽ 3,76,135 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 3,12,005 പേർ ഉന്നത പഠനത്തിന് യോഗ്യത നേടി.  ഇത്തവണ വിജയശതമാനം 0.92% കുറഞ്ഞു. സയൻസ് ഗ്രൂപ്പിൽ 87.31% വിജയം നേടി. ഹുമാനിട്ടീസ് – 71.93% വും കൊമേഴ്സ് – 82.75% വും വിജയം നേടി. സ‍ർക്കാർ സ്കൂൾ – 79.19% വിജയം സ്വന്തമാക്കി. എയ്ഡഡ് സ്കൂളുകൾ 86.31% വിജയവും ആൺ എയ്ഡഡ് സ്കൂളുകൾ – 82.70% വിജയവും സ്പെഷൽ സ്കൂളുകൾ 99.32% വിജയവും കരസ്ഥമാക്കി. 33,915 കുട്ടികൾ എല്ലാ വിഷയങ്ങളും എ പ്ലസ് നേടി.

75.30% ശതമാനം കുട്ടികൾ ടെക്നിക്കൽ ഹയർ സെക്കന്ററി പരീക്ഷയിൽ വിജയിച്ചു. 98 വിദ്യാർത്ഥികൾക്ക് എല്ലാ വിജയങ്ങൾക്കും എ പ്ലസ് ലഭിച്ചു. കലാമണ്ഡലത്തിലെ വിജയശതമാനം- 89.06% ആണ്. രണ്ട് പേ‍ർക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. വിജയശതമാനം ഏറ്റവും കൂടുതൽ എറണാകുളം ജില്ലയിൽ. 87.55 ശതമാനമാണ് വിജയം. ഏറ്റവും കുറവ് പത്തനംതിട്ടയിലാണ്. 76.59 ശതമാനം. 77 സ്കൂളുകളിൽ പരീക്ഷ എഴുതിയ മുഴുവൻ വിദ്യാ‍ർത്ഥികളും വിജയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe