പയ്യോളി: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ തട്ടി കൊണ്ട് പോയ കേസിലെ പ്രതി പോക്സോ കേസില്‍ ജയിലിലായി. പയ്യോളി ആവിക്കല്‍ റോഡില്‍ ഉതിരുപറമ്പില്‍ മുഹമ്മദ് റസല്‍ (22) നെയാണ് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 24 നാണ് വിദ്യാര്‍ഥിനിയെ ഇയാള്‍ തട്ടിക്കൊണ്ട് പോയത്. പയ്യോളി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.