കാസർകോഡ്: കാസര്‍കോട് ചെറുവത്തൂരില്‍ ഹോം നേഴ്സിനെ കൊന്ന് കുഴിച്ചുമൂടിയ കേസില്‍ പ്രതികൾക്ക് കോടതി ശിക്ഷവിധിച്ചു. ഒന്നാം പ്രതി കണിച്ചിറ സ്വദേശി സതീശന് ജീവപര്യന്തവും രണ്ടാം പ്രതി മാഹി സ്വദേശി ബെന്നിക്ക് അഞ്ച് വർഷം തടവ് ശിക്ഷയുമാണ് കോടതി വിധിച്ചത്. കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2014 സെപ്റ്റംബർ 12നാണ് ഒളവറ സ്വദേശി രജനിയെ കൊന്ന് കുഴിച്ചുമൂടിയത്.
ചെറുവത്തൂരിലെ ഹോം നഴ്സിംഗ് സ്ഥാപന നടത്തിപ്പുകാരിയും തൃക്കരിപ്പൂര്‍ ഒളവറ സ്വദേശിയുമായ രജനി കൊല്ലപ്പെടുന്നത് 2014 സെപ്റ്റംബര്‍ 12 നാണ്. 38 ദിവസങ്ങള്‍ക്ക് ശേഷമാണ് പറമ്പില്‍ കുഴിച്ചിട്ട മൃതദേഹം കണ്ടെത്തിയത്. നീലേശ്വരം കണിച്ചിറ സ്വദേശി സതീശന് രജനിയെ കഴുത്ത് ഞെരിച്ച് കൊന്ന് സുഹൃത്ത് ബെന്നിയുടെ സഹായത്തോടെ കുഴിച്ചിടുകയായിരുന്നു. ഒന്നാം പ്രതി സതീശന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപയുമാണ് ശിക്ഷ വിധിച്ചത്. തെളിവ് നശിപ്പിച്ചതിന് അഞ്ച് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും വേറെയുമുണ്ട്.