പയ്യോളി: ഭാരതത്തിൻ്റെ കൈത്തറി പൈതൃകത്തിൻ്റെ വൈവിധ്യങ്ങൾ നിറഞ്ഞ ‘ഹാൻഡ്ലൂം എക്സ്പോ‘ ഇരിങ്ങൽ സർഗാലയ കലാ-കരകൗശല ഗ്രാമത്തിൽ ആരംഭിച്ചു. വിവേഴ്സ് സർവ്വീസ് സെൻ്റർ ഡപ്യൂട്ടി ഡയറക്ടർ എസ്.ടി. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു.
പയ്യോളി നഗരസഭ ചെയർമാൻ വി.കെ. അബ്ദുറഹിമാൻ അധ്യക്ഷനായി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ് ലൂം ടെക്നോളജി ഡയറക്ടർ എൻ. ശ്രീധന്യൻ, വിവേഴ്സ് സെൻ്റർ ടെക്നിക്കൽ സൂപ്രണ്ട് സി. ഗിരിൽവർമ, നഗരസഭ വികസന കാര്യ ചെയർമാൻ കോട്ടക്കൽ മുഹമ്മദ് അഷറഫ്, സർഗാലയ സി.ഇ.ഒ. പി.പി. ഭാസ്കരൻ, ജനറൽ മാനേജർ ടി.കെ. രാജേഷ് എന്നിവർ സംസാരിച്ചു.
14 വരെ നീണ്ടുനിൽക്കുന്ന മേള നാഷണൽ ഡിസൈൻ സെൻ്ററിൻ്റെ നേതൃത്വത്തിലാണ് നടത്തുന്നത്. 17 സംസ്ഥാനങ്ങളിൽ നിന്നായി 78 സ്റ്റാളുകളാണ് എക്സ്പോയിലുള്ളത്.