സ്വകാര്യ സ്ഥാപനത്തിൽ നിന്ന് എ​മ്പു​രാ​ൻ സി​നി​മ​യു​ടെ വ്യാ​ജ​പ​തി​പ്പു​ക​ൾ പിടിച്ചെടുത്തു; രണ്ടുപേർക്കെതിരെ കേസ്

news image
Apr 3, 2025, 9:31 am GMT+0000 payyolionline.in

പാ​പ്പി​നി​ശ്ശേ​രി: എ​മ്പു​രാ​ൻ സി​നി​മ​യു​ടെ വ്യാ​ജ​പ​തി​പ്പു​ക​ൾ പാ​പ്പി​നി​ശ്ശേ​രി​യി​ൽ നി​ന്നും പി​ടി​കൂ​ടി​യ​തി​ൽ ര​ണ്ടു​പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. പാ​പ്പി​നി​ശ്ശേ​രി ഇ.​എം.​എ​സ്.​ജി.​എ​ച്ച്.​എ​സ് സ്കൂ​ളി​ന് സ​മീ​പ​ത്തെ വ​യ​ലി​ൽ കാ​പ്പാ​ട​ൻ പ്രേ​മ​ൻ (56), ജീ​വ​ന​ക്കാ​രി വ​ള​പ​ട്ട​ണം കീ​രി​യാ​ട്ടെ ചെ​ങ്ങു​നി വ​ള​പ്പി​ൽ രേ​ഖ (43) എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്യേ​ണ്ട​തി​ല്ലെ​ന്നും ഇ​വ​ർ അ​ന്വേ​ഷ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി നോ​ട്ടീ​സ് ല​ഭി​ച്ചാ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​യാ​ൽ മ​തി​യാ​കു​മെ​ന്നും അ​ന്വേ​ഷ​ണ ചു​മ​ത​ല വ​ഹി​ക്കു​ന്ന സി.​ഐ. ടി.​കെ. സു​മേ​ഷ് പ​റ​ഞ്ഞു. പാ​പ്പി​നി​ശ്ശേ​രി വെ​സ്റ്റി​ലെ പാ​പ്പി​നി​ശ്ശേ​രി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നു സ​മീ​പ​ത്തെ ത​ംബുരു ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ന്ന സ്ഥാ​പ​ന​ത്തി​ലെ സി​നി​മ ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​നും പെ​ൻ​ഡ്രൈ​വി​ലേ​ക്ക് പ​ക​ർ​ത്താ​നും ഉ​പ​യോ​ഗി​ച്ചി​രു​ന്ന ലാ​പ് ടോ​പ്പ് അ​ട​ക്ക​മു​ള്ള സാ​മ​ഗ്രി​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും സ്ഥാ​പ​നം അ​ട​ച്ചു പൂ​ട്ടു​ക​യും ചെ​യ്തു.

സ്ഥാ​പ​ന​ത്തി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്ത സാ​ധ​ന​ങ്ങ​ൾ ക​ണ്ണൂ​രി​ലെ ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​താ​യും പൊ​ലീ​സ് അ​റി​യി​ച്ചു. പാ​പ്പി​നി​ശ്ശേ​രി വെ​സ്റ്റി​ലെ പാ​പ്പി​നി​ശ്ശേ​രി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നു സ​മീ​പ​ത്തെ തംബുരു ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ന്ന സ്ഥാ​പ​ന​ത്തി​ൽ നി​ന്നും ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് പൊ​ലീ​സ് സം​ഘം വ്യാ​ജ പ​തി​പ്പ് പി​ടി​ച്ചെ​ടു​ത്ത​ത്. സ്വ​കാ​ര്യ ജ​ന​സേ​വ​ന കേ​ന്ദ്ര​മാ​ണി​ത്.

ടോ​റ​ന്റ് ആ​പ് ഉ​പ​യോ​ഗി​ച്ച് വെ​ബ്സൈ​റ്റി​ൽ നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്താ​ണ് ആ​വ​ശ്യ​ക്കാ​ർ​ക്ക് പ​ക​ർ​ത്തി ന​ൽ​കി​യി​രു​ന്ന​തെ​ന്ന് പൊ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. റി​ലീ​സ് ദി​വ​സം ത​ന്നെ ഇ​വ​ർ​ക്ക് വ്യാ​ജ പ്രി​ന്റ് ല​ഭി​ച്ചി​രു​ന്ന​താ​യും പൊ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഒ​ട്ടേ​റെ പേ​ർ​ക്ക് പെ​ൻ ഡ്രൈ​വി​ൽ ചി​ത്രം പ​ക​ർ​ത്തി ന​ൽ​കി​യ​താ​യും പൊ​ലീ​സ് ക​ണ്ടെ​ത്തി. ബു​ധ​നാ​ഴ്ച​യാ​ണ് സാ​മ​ഗ്രി​ക​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് സ്ഥാ​പ​നം അ​ട​ച്ചു പൂ​ട്ടി​യ​ത്. വ​ള​പ​ട്ട​ണം എ​സ്.​എ​ച്ച്.​ഒ ബി. ​കാ​ർ​ത്തി​ക്, ഇ​ൻ​സ്പെ​ക്ട​ർ ടി.​പി. സു​മേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തി​ര​ച്ചി​ൽ ന​ട​ത്തി​യ​ത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe