പേരാമ്പ്ര: കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പ് കേസിൽ സി.പി.എം നേതാവ് എ.സി മൊയ്തീന്റെ പങ്ക് പുറത്തുവന്ന സാഹചര്യത്തിൽ സി.പി.എംഭരിക്കുന്ന സഹകരണബാങ്കുകളെക്കുറിച്ച് അന്വേഷിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സിപിഎ അസീസ്. ബിനാമികളുടെ പേരിൽ സിപിഎം നേതാക്കൾക്ക് വായ്പഅനുവദിച്ചെന്ന് ഇ ഡി.യുടെ കണ്ടെത്തൽ ഗൗരവമുള്ളതാണ്, സി.പി.എംഭരിക്കുന്ന തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ പണംഇടപാടുകൾ സഹകരണ ബാങ്കുകളിലാക്കിയതിന്റെ പിന്നിലും ദുരൂഹതയുണ്ട്, ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ തയ്യാറാകണം.
ഓണക്കാലത്തെ വിലവർധനവിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് കൂത്താളി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം, കെ.ടി . കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു,
വി.കെ.റഷീദ്, പി. മോഹനൻ, കെ.കെ. യൂസഫ്, പി. കെ ജമാൽ പി. ആർ.മുഹമ്മദ് ലാൽ, അസീസ് പുതിയോട്ടിൽ, സജീർ വണ്ണാങ്കണ്ടി, അബ്ദുള്ളബൈത്തുൽബർക്ക, ഇ. അഹമ്മദ് ഹാജി, ആർ. എം സാജിദ്, വി.മൊയ്തീൻ, ടി.ഇബ്രാഹിം.പി. കെ മൊയ്‌തീൻ എന്നിവര്‍ പ്രസംഗിച്ചു