കൊച്ചി: കേരളത്തിൽ ചാവേർ ആക്രമണം നടത്താൻ പദ്ധതിയിട്ട കേസിൽ പ്രതി റിയാസ് അബൂബക്കറിനുള്ള ശിക്ഷ നാളെ വിധിക്കും. കേസിൽ ഇരു വിഭാഗങ്ങളുടേയും വാദം പൂർത്തിയായി. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നും സമൂഹത്തെ നശിപ്പിക്കാനുള്ള പദ്ധതിയാണ് പ്രതി ആസൂത്രണം ചെയ്തതെന്നും എൻഐഎ കോടതിയിൽ വാദിച്ചു. എന്നാൽ പ്രതിയുടെ പ്രായവും കുടുംബപശ്ചാത്തലവും പരിഗണിക്കണമെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഇരു വിഭാഗത്തിന്റേയും വാദം പൂർത്തിയായ കേസിൽ ശിക്ഷ നാളെ വിധിക്കും.