തിരുവനന്തപുരം: ശബരിമല കട്ടിളപ്പാളി സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് പ്രതി. ദേവസ്വം ബോർഡിനെ എട്ടാം പ്രതിയാക്കിയാണ് പ്രത്യേക അന്വേഷണ സംഘം എഫ്ഐആർ രജിസ്റ്റർ ചെയ്തത്. എ പത്മകുമാർ പ്രസിഡന്റായ 2019ലെ തിരുവിതാംകൂർ ദേവസ്വം ഭരണസമിതിയെയാണ് പ്രതിയാക്കിയത്. ഭരണസമിതിയുടെ അറിവോടെയാണ് കുറ്റകൃത്യം നടന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കട്ടിളപ്പാളിയിലെ സ്വർണമോഷണവുമായി ബന്ധപ്പെട്ട കേസിലെ എഫ്ഐആറിലാണ് ദേവസ്വം ബോർഡ് അംഗങ്ങളെ പ്രതിയാക്കിയത്.ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയാണ്. അദ്ദേഹത്തിന്റെ സുഹൃത്ത് കൽപേഷ് എന്ന ആളാണ് രണ്ടാം പ്രതി. 2019 ലെ ദേവസ്വം കമ്മീഷണറെ മൂന്നാം പ്രതിയായും ചേർത്തിട്ടുണ്ട്. അക്കാലത്ത് ദേവസ്വം കമ്മീഷണറുടെ ചുമതല എൻ വാസുവിനായിരുന്നു. ദേവസ്വം ബോർഡിനെ എട്ടാം പ്രതിയായാണ് ചേർത്തിരിക്കുന്നത്. താനൊരു കുറ്റവും ചെയ്തിട്ടില്ലെന്ന് എൻ വാസു മാധ്യമങ്ങളോട് പറഞ്ഞു. എഫ്ഐആറിൽ അന്നത്തെ ദേവസ്വം കമ്മീഷണർ പ്രതി ആണെന്നാണ് പറഞ്ഞിരിക്കുന്നത്. അക്കാലത്ത് തന്നെ കൂടാതെ മറ്റൊരാൾ കൂടി ദേവസ്വം കമ്മീഷണർ ആയി ഉണ്ടായിരുന്നു. 2019 മാർച്ച് 14 ന് താൻ ദേവസ്വം കമ്മീഷണർ സ്ഥാനമൊഴിഞ്ഞു. അതിന് ശേഷം താനായിരുന്നില്ല ദേവസ്വം കമ്മീഷണർ. നവംബറിലാണ് ദേവസ്വം പ്രസിഡന്റായി തിരിച്ചെത്തിയത്. രണ്ടു പദവികളിൽ ഇരുന്നും ഒരു കുറ്റവും ചെയ്തിട്ടില്ല. പ്രതിചേർത്തിട്ടുണ്ടെങ്കിൽ അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞുകേസെടുത്തതിനെ കുറിച്ച് തനിക്കറിയില്ലെന്ന് എ പത്മകുമാർ പറഞ്ഞു. തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറച്ച ബോധ്യമുണ്ട്. വീഴ്ച ഉണ്ടായെങ്കിൽ പരിശോധിക്കട്ടെ. പുതിയ കട്ടിളപ്പാളിയുടെ കാര്യത്തിൽ ഒരു കുറിപ്പും നൽകിയിട്ടില്ല. കട്ടിളപ്പാളി സന്നിധാനത്ത് നിന്ന് കൊണ്ടുപോയത് അറിഞ്ഞില്ല. ശബരിമലയുമായി ബന്ധപ്പെട്ട് തന്റെ ഭാഗത്തുനിന്നും ഒരു പിശകും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് രണ്ട് എഫ്ഐആർ ആണ് പ്രത്യേക അന്വേഷണ സംഘം രജിസ്റ്റർ ചെയ്തിട്ടുള്ളത്. രണ്ടിലും ഉണ്ണികൃഷ്ണൻ പോറ്റിയാണ് ഒന്നാം പ്രതി.
- Home
- Latest News
- ശബരിമല സ്വര്‍ണക്കൊള്ള; 2019ലെ ദേവസ്വം ബോര്‍ഡും പ്രതിപ്പട്ടികയില്‍
ശബരിമല സ്വര്‍ണക്കൊള്ള; 2019ലെ ദേവസ്വം ബോര്‍ഡും പ്രതിപ്പട്ടികയില്‍
Share the news :
Oct 12, 2025, 6:00 am GMT+0000
payyolionline.in
മലപ്പുറത്ത് ശൈശവ വിവാഹത്തിന് നീക്കം; പ്രതിശ്രുത വരനും ഇരു വീട്ടുകാര്‍ക്കും ചട ..
നാദാപുരത്ത് – കല്ലാച്ചിയിൽ ഇടിമിന്നലേറ്റ് വീടിന് തീപിടിച്ചു; വാതിലും ഉപ ..
Related storeis
വഞ്ചിയൂരില്‍ സംഘർഷം; സിപിഎം കള്ളവോട്ട് ചെയ്തെന്ന് ബിജെപി, റീ പോളിങ്...
Dec 9, 2025, 9:43 am GMT+0000
ഭാഗ്യാന്വേഷികളുടെ ശ്രദ്ധയ്ക്ക്..; ലോട്ടറി നറുക്കെടുപ്പ് തീയതികളിൽ ...
Dec 9, 2025, 8:58 am GMT+0000
വടകര പൊലീസ് സ്റ്റേഷൻ പരിധിയിൽ 93 പ്രശ്നബാധിത ബൂത്തുകൾ
Dec 9, 2025, 8:03 am GMT+0000
ശബരിമല, പൊങ്കല്‍ യാത്ര; കേരളത്തിലേക്കുള്ള സ്പെഷ്യല്‍ ട്രെയിനുകള്‍ ...
Dec 9, 2025, 8:00 am GMT+0000
പോലീസ് കനത്ത ജാഗ്രതയിൽ; റൂറൽ ജില്ലയിൽ പതിനായിരം പോലീസുകാരെ വിന്യസ...
Dec 9, 2025, 7:43 am GMT+0000
കൊട്ടികലാശം; തദ്ദേശ തിരഞ്ഞെടുപ്പ്, പരസ്യപ്രചാരണം ഇന്ന് ആറു മണി വരെ
Dec 9, 2025, 7:15 am GMT+0000
More from this section
ഡിജിറ്റൽ പണമിടപാട്: യുപിഐ ഒന്നാമത്
Dec 9, 2025, 6:45 am GMT+0000
നേരിയ ആശ്വാസമായി സ്വർണവില താഴുന്നു…
Dec 9, 2025, 6:28 am GMT+0000
കോഴിക്കോട് കുറ്റിക്കാട്ടൂർ ഗവ. ഹൈസ്കൂൾ വിദ്യാർഥിയെ കാണാനില്ലെന്ന് ...
Dec 9, 2025, 5:46 am GMT+0000
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലഘിച്ചു ?; ആർ.ശ്രീലേഖക്ക് കുരുക്ക്
Dec 9, 2025, 5:45 am GMT+0000
വോട്ടർ പട്ടികയിൽ പേരില്ല, തദ്ദേശ തെരഞ്ഞെടുപ്പിൽ മമ്മൂട്ടിക്ക് വോട്ട...
Dec 9, 2025, 5:43 am GMT+0000
വോട്ട് ചെയ്യാൻ പോകുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ, ഇത്തവണ നോട്ടയില...
Dec 9, 2025, 5:38 am GMT+0000
ഇടത് ദുർഭരണത്തിൽ നിന്ന് സംസ്ഥാനത്തെ മോചിപ്പിക്കാനുളള അവസരം : മുല്ലപ...
Dec 9, 2025, 5:36 am GMT+0000
തദ്ദേശപ്പോരിന് തുടക്കം: വോട്ടെടുപ്പ് ആരംഭിച്ചു; പോളിങ് ബൂത്തുകളിലേക...
Dec 9, 2025, 5:28 am GMT+0000
തദ്ദേശപ്പോര്: ഏഴ് ജില്ലകൾ ബൂത്തിലേക്ക്; മോക് പോളിംഗ് ആരംഭിച്ചു
Dec 9, 2025, 5:27 am GMT+0000
ഐഎഫ്എഫ്കെ സ്ക്രീനിംഗിനിടെ അതിക്രമം; സംവിധായകനെതിരെ പരാതി നൽകി ചല...
Dec 8, 2025, 4:18 pm GMT+0000
അതിജീവിത നീതിനിഷേധത്തിന്റെ ഷോക്കിൽ; അപ്പീലിൽ തീരുമാനമെടുത്തിട്ടില്ല...
Dec 8, 2025, 3:41 pm GMT+0000
ഒമാനിൽ ജോലിസ്ഥലത്തേക്കുള്ള യാത്രയിൽ കുഴഞ്ഞുവീണു ; പാലയാട് സ്വദേശി മ...
Dec 8, 2025, 2:28 pm GMT+0000
മുത്തങ്ങയിൽ കുങ്കിയാനയുടെ ആക്രമണത്തിൽ പാപ്പാന് പരിക്ക്
Dec 8, 2025, 1:50 pm GMT+0000
തദ്ദേശ തിരഞ്ഞെടുപ്പ്: കണ്ണൂർ ജില്ലയിൽ ഡ്രൈ ഡേ പ്രഖ്യാപിച്ചു
Dec 8, 2025, 1:10 pm GMT+0000
ദിലീപിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ തിരിച്ചെടുക്കും
Dec 8, 2025, 11:57 am GMT+0000
