ശബരിമല സന്നിധാനത്ത് ആശങ്ക പടർത്തി അപ്രതീക്ഷിതമായി പറന്ന ഹെലികോപ്റ്റർ

news image
Dec 24, 2024, 10:36 am GMT+0000 payyolionline.in

ശബരിമല: ശബരിമല സന്നിധാനത്ത് ആശങ്ക പടർത്തി അപ്രതീക്ഷിതമായി പറന്ന ഹെലികോപ്റ്റ. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് ഹെലികോപ്റ്റർ സന്നിധാനത്ത് വട്ടമിട്ട് പറന്നത്. അപ്രതീക്ഷിതമായി ഹെലികോപ്റ്റർ കണ്ടതോടെ വിവിധ സേന ഉദ്യോഗസ്ഥരും തീർഥാടകരും തെല്ലൊന്ന് ആശങ്കയിലായി.

കേന്ദ്രസേന ഉദ്യോഗസ്ഥർ അടക്കം വയർലെസ് സെറ്റിലൂടെയും അല്ലാതെയും വിവരങ്ങൾ കൈമാറി. ശബരിമല ചീഫ് പൊലീസ് കോഡിനേറ്റർ കൂടിയായ എ.ഡി.ജി.പി എസ്. ശ്രീജിത്ത് സുരക്ഷയുടെ ഭാഗമായി നടത്തിയ നിരീക്ഷണ പറക്കൽ ആയിരുന്നുവെന്ന് അറിഞ്ഞതോടെയാണ് 10 മിനിട്ട് നീണ്ടുനിന്ന ആശങ്കക്ക് വിരാമമായത്.

മണ്ഡല പൂജയോട് അനുബന്ധിച്ച് സന്നിധാനത്തെ സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി എ.ഡി.ജി.പി ഇന്ന് വൈകിട്ടോടെ നിലയ്ക്കലിലെ ഹെലിപാഡിൽ ഹെലികോപ്റ്റർ ഇറങ്ങി സന്നിധാനത്ത് എത്തുന്നുണ്ട്. ഇതിന് മുന്നോടിയായി ആയിരുന്നു നിരീക്ഷണ പറക്കൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe