വിദ്യാർഥികൾക്ക് സൗജന്യ യാത്ര: സർക്കാർ നിർദേശം അംഗീകരിക്കില്ലെന്ന്​ ബസുടമ സംഘടന

news image
Oct 7, 2023, 3:44 am GMT+0000 payyolionline.in

തൃ​ശൂ​ർ: അ​തി​ദ​രി​ദ്ര വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​വം​ബ​ർ ഒ​ന്നു​മു​ത​ൽ ബ​സു​ക​ളി​ൽ സൗ​ജ​ന്യ​യാ​ത്ര അ​നു​വ​ദി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​നെ​തി​രെ ബ​സു​ട​മ സം​ഘ​ട​ന. ഉ​ത്ത​ര​വ് അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും ഇ​ള​വ് ന​ൽ​കി​ല്ലെ​ന്നും കേ​ര​ള ബ​സ് ട്രാ​ൻ​സ്പോ​ർ​ട്ട് അ​സോ​സി​യേ​ഷ​ൻ അ​റി​യി​ച്ചു.

അ​തി​ദാ​രി​ദ്ര്യ നി​ർ​മാ​ർ​ജ​ന യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ഇ​ത്ത​രം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കെ.​എ​സ്.​ആ​ർ.​ടി.​സി, സ്വ​കാ​ര്യ ബ​സു​ക​ളി​ൽ സൗ​ജ​ന്യ യാ​ത്ര തീ​രു​മാ​നി​ച്ച​ത്. 64,006 കു​ടും​ബ​ങ്ങ​ളി​ലെ 20,000 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കും. എ​ന്നാ​ൽ, സ​ർ​ക്കാ​റി​ന്‍റേ​ത് ഏ​ക​പ​ക്ഷീ​യ തീ​രു​മാ​ന​മാ​ണെ​ന്നാ​ണ് സം​ഘ​ട​ന​യു​ടെ വാ​ദം. കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ളി​ൽ സൗ​ജ​ന്യ യാ​ത്ര അ​നു​വ​ദി​ക്കു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രു​ന്ന​ത്. ഉ​ത്ത​ര​വ് ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് സ്വ​കാ​ര്യ ബ​സു​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​യ​ത്​ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തെ​ന്ന് സം​ഘ​ട​ന പ​റ​യു​ന്നു.

കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക് ഉ​ള്ള​തു​പോ​ലെ ​നി​കു​തി​യി​ള​വോ ആ​നു​കൂ​ല്യ​ങ്ങ​ളോ സ്വ​കാ​ര്യ ബ​സു​ക​ൾ​ക്കി​ല്ലെ​ന്ന് കെ.​ബി.​ടി.​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ ജോ​ൺ​സ​ൺ പ​ട​മാ​ട​ൻ ചൂ​ണ്ടി​ക്കാ​ട്ടി. തീ​രു​മാ​നം അ​ടി​യ​ന്ത​ര​മാ​യി പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ സ​ർ​വി​സ് നി​ർ​ത്തി​വെ​ക്കു​ന്ന​ത്​ അ​ട​ക്കം സ​മ​ര​ങ്ങ​ളി​ലേ​ക്ക്​ തി​രി​യു​മെ​ന്നും കെ.​ബി.​ടി.​എ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. സെ​ക്ര​ട്ട​റി എം. ​ഗോ​കു​ൽ​ദാ​സ്, ജോ​യ​ന്‍റ്​ സെ​ക്ര​ട്ട​റി വി.​വി. മു​ജീ​ബ് റ​ഹ്മാ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ്​ കെ.​ബി. സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe