കല്ലാച്ചി : ബാലികയെ ലൈംഗീക ദൃശ്യങ്ങള്‍ കാണിച്ച് ലൈംഗീകാതിക്രമത്തിന് വിധേയയാക്കിയെന്ന കേസില്‍ മധ്യ വയസ്കന് രണ്ട് കേസുകളിലായി ഏഴ് വര്‍ഷം കഠിന തടവിനും 35,000 രൂപ പിഴ അടക്കാനും നാദാപുരം പോക്സോ കോടതി ശിക്ഷിച്ചു. പേരാമ്പ്ര കല്ലോട് കിരിയാടി കുനിയില്‍ കുഞ്ഞമ്മദി(56)നെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് (പോക്സോ) കോടതി ജഡ്ജ് എം.സുഹൈബ് ശിക്ഷിച്ചത്. 2022 സപ്തംബറില്‍ പേരാമ്പ്രക്കടുത്തുള്ള ബാലികയുടെ വീട്ടില്‍ അതിക്രമിച്ച് കയറി സെക്സ് വീഡിയോ കാണിച്ച് ലൈംഗീകാതിക്രമത്തിന് വിധായയാമാക്കുകയും, കയ്യേറ്റം ചെയ്യുകയും ചെയ്ത കേസില്‍ 6 വര്‍ഷം കഠിന തടവും,30,000 രൂപ പിഴയുമാണ് ശിക്ഷ. പേരാമ്പ്ര പോലീസ് ചാര്‍ജ്ജ് ചെയ്ത കേസില്‍ 9 സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പേരാമ്പ്ര എസ്.ഐ എം.എ രഘുനാഥനാണ് കുറ്റ പത്രം സമര്‍പ്പിച്ചത്.
2022 സപ്തംബര്‍ 29 ന് പേരാമ്പ്രക്കടുത്ത മറ്റൊരു വീട്ടില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളോട് ലൈംഗീക ചേഷ്ടകളോടെ സംസാരിക്കുകയും മാനഹാനി വരുത്തുകയും ചെയ്തെന്ന കേസില്‍ ഒരു വര്‍ഷം കൂടി കഠിന തടവും,5,000 രൂപ പിഴ അടക്കുവാനും കോടതി ശിക്ഷിച്ചു. കേസില്‍ 13 സാക്ഷികളെ വിസ്തരിക്കുയും 13 രേഖകള്‍ ഹാജരാക്കുയും ചെയ്തു.പിഞ്ചു ബാലികയെ ലൈംഗീകമായി പീഡിപ്പിച്ചെന്ന മറ്റൊരു കേസും കോടതിയില്‍ വിചാരണം നടക്കുന്നുണ്ട്. രണ്ട് കേസിലും പ്രോസക്യൂഷന് വേണ്ടി മനോജ് അരൂര്‍ ഹാജരായി.