ബുക്ക്‌സ്‌റ്റോറുകളിലും സ്‌റ്റേഷനറി കടകളിലും പരിശോധന ശക്തമാക്കി സൗദി വാണിജ്യ മന്ത്രാലയം

news image
Aug 21, 2023, 3:41 am GMT+0000 payyolionline.in

റിയാദ്: സൗദി അറേബ്യയിലെ ബുക്ക്‌സ്‌റ്റോറുകളിലും സ്‌റ്റേഷനറി കടകളിലും വാണിജ്യ മന്ത്രാലയം പരിശോധന ശക്തമാക്കുന്നു. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിനോട് അനുബന്ധിച്ചാണ് പരിശോധനകള്‍.ഒരാഴ്ചക്കിടെ 2,490 സ്ഥാപനങ്ങളിലാണ് അധികൃതര്‍ പരിശോധനകള്‍ നടത്തിയത്. സ്‌കൂള്‍ ബാഗുകളും നോട്ടുപുസ്തകങ്ങളും പേനകളും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളിലായിരുന്നു പരിശോധന. വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ പഠനോപകരണങ്ങളും മറ്റും ലഭ്യമാണെന്ന് ഉറപ്പുവരുത്താനും അവയുടെ വില സ്ഥിരത പരിശോധിക്കാനും മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടോയെന്ന് ഉറപ്പാക്കാനുമാണ് സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയത്. പരിശോധനകളില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ നിയമാനുസൃത പരിശോധനകള്‍ നടത്തിയതായി വാണിജ്യ മന്ത്രാലയ അധികൃതര്‍ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe