ബാലുശ്ശേരി ഏകരൂരിൽ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു

news image
Oct 13, 2025, 2:05 am GMT+0000 payyolionline.in

ബാലുശ്ശേരി : ഏകരൂരിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന വാടക വീട്ടിൽ വച്ചുണ്ടായ തർക്കത്തെ തുടർന്ന് ജാർഖണ്ഡ് സ്വദേശിയായ പരമേശ്വർ (25 ) കുത്തേറ്റ് മരിച്ചു. കൂടെ താമസിക്കുന്ന 7 പേരെ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിലെടുത്തു.

നെഞ്ചിലും പുറത്തുമേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് ഡോക്ടർ അറിയിച്ചു. ബാലുശ്ശേരി പോലീസ് സ്ഥലത്തെത്തി അനന്തര നടപടികൾ സ്വീകരിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ബാലുശ്ശേരി ഐ പി ടി പി ദിനേശന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe