പയ്യോളി: പെരുമാൾപുരത്ത് ദേശീയ പാതയിൽ കെട്ടി കിടക്കുന്ന മലിനജലം ജനവാസ കേന്ദ്രവും താഴ്ന്ന പ്രദേശവുമായ പെരുമാൾത്താഴ ഭാഗത്താണ് ഒഴുക്കിവിടാൻ കമ്പനി ശ്രമം നടത്തിയത്. 85 ഓളം വീടുകൾക്ക് ഗുരുതമായി ബാധിക്കുകയും വീടുകൾ ഒഴിഞ്ഞു പോകേണ്ട അവസ്ഥയാണ് ഉണ്ടാവുക.
തഹസിൽദാരുടെ നിർദേശത്തെ തുടർന്ന് വില്ലേജ് ഓഫീസറും, പഞ്ചായത്ത് പ്രസിഡണ്ടും, മെമ്പർമാരും സ്ഥലത്ത് എത്തി വാഗാഡ് കമ്പനി അധികൃതരുമായി സംസാരിച്ച് പണി താത്കാലികമായി നിർത്തിവെച്ചു.