പാലാ > സ്വകാര്യ ടർഫിൽ ബാഡ് മിൻ്റൺ പരിശീലനത്തിന് ശേഷം വിശ്രമിക്കുകയായിരുന്ന സ്കൂൾ വിദ്യാർഥിനി കുഴഞ്ഞ് വീണ് മരിച്ചു. പാലാ കടപ്പാട്ടൂർ തൊമ്മനാമറ്റത്തിൽ ടി വി റെജിമോൻ്റെ ഏക മകൾ ഗൗരി കൃഷ്ണയാണ് (17) മരിച്ചത്.
കാർമ്മൽ പബ്ലിക് സ്കൂൾ പ്ലസ് വൺ വിദ്യാർഥിനിയാണ്. കടപ്പാട്ടൂരിലെ സ്വകാര്യ ടർഫിൽ വ്യാഴം രാവിലെ എട്ടോടെയാണ് സംഭവം.കുഴഞ്ഞുവീണയുടനെ അരുണാപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമ്മ: രജനി.