പയ്യോളി: സിറ്റിസൺ ഫോറം വടകരയുടെ നേതൃത്വത്തിൽ 75 വയസ്സ് പിന്നിട്ട സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുതിർന്ന സ്ത്രീകൾക്ക് ഓണസമ്മാനമായി പുതപ്പ് നൽകി. പയ്യോളി അരങ്ങിൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സിറ്റിസൺ ഫോറം പ്രസിഡണ്ട് സോമൻ മുതുവന ഉദ്ഘാടനം ചെയ്തു. സി.സി.ഗംഗാധരൻ അധ്യക്ഷനായി. കെ.ശശിധരൻ, റസിയ ഫൈസൽ ,ഇരിങ്ങൽ അനിൽ കുമാർ എന്നിവർ സംസാരിച്ചു.


