പയ്യോളി: പയ്യോളി മുൻസിപ്പാലിറ്റി പരിധിയിലുള്ള മഹല്ലുകളും സമീപ മഹല്ലുകൾ ഉൾപ്പെടെ മുഴുവൻ സുന്നി പ്രസ്ഥാനങ്ങളുടെയും പ്രവർത്തകരുടെയും സംയുക്താഭിമുഖ്യത്തിൽ പയ്യോളിയിൽ മീലാദ് ആഘോഷ കമ്മറ്റിയുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു. പയ്യോളി ബീച്ച് റോഡിൽ ലയൺസ് ക്ലബ്ബിന് എതിർവശത്തുള്ള എം സി അബ്ദുറഷീദിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തനം ആരംഭിച്ചത്.
ഒക്ടോബർ രണ്ടിന് ബുധനാഴ്ച വൈകിട്ട് നടക്കുന്ന ആഘോഷ പരിപാടികളിൽ സയ്യിദുമാർ ഉൾപ്പെടെ മത സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ഇരുവിഭാഗം സുന്നികളിലെ പണ്ഡിതരും നേതാക്കളും സംബന്ധിക്കും. പരിപാടിയുടെ ഭാഗമായി നബി സ്നേഹ ഘോഷ യാത്രയും, ഏഴ് മണിക്ക് മൗലിദ് ആസ്വാദന സദസ്സും, ശേഷം വിപുലമായ മീലാദ് സമ്മേളനവും നടക്കും. 101 അംഗ സ്വാഗതസംഘം കമ്മിറ്റിയിലെ സബ് കമ്മിറ്റി അംഗങ്ങളെല്ലാവരും ഓഫീസ് ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. ഓഫീസിൽ ചേർന്ന യോഗത്തിൽ സ്വാഗതസംഘം ചയർമാൻ അബ്ദുറഹ്മാൻ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. വൈ. ചെയർമാൻ ബ്ദുന്നാസർ സഖാഫി തിക്കോടി ഉദ്ഘാടനം ചെയ്തു. അർഷാദ് ദാരിമി പങ്കെടുത്തു. സ്വാഗത സംഘം കൺവീനർ അബ്ദുറഷീദ് എം സി സ്വാഗതവും, ട്രഷറർ അബ്ദുൽ ഹക്കീം കെ പി നന്ദിയും പറഞ്ഞു.