കണ്ണൂര്‍: കണ്ണൂര്‍- പയ്യന്നൂര്‍ റെയില്‍വേ ട്രാക്കില്‍ അശ്രദ്ധമായി മണ്ണുമാന്തി പ്രവര്‍ത്തിപ്പിച്ചു. തലനാരിഴയ്ക്കാണ് വലിയ ദുരന്തം ഒഴിവായതെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ഓപ്പറേറ്റര്‍ക്കെതിരെ കേസെടുത്തു.
അപകട സാധ്യത പരിഗണിച്ച് വന്ദേ ഭാരത് ട്രെയിന്‍ സഡന്‍ ബ്രേക്കിട്ടു. കര്‍ണാടക സ്വദേശിയായ ഓപ്പറേറ്റര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.