പത്തനംതിട്ട: മൂഴിയാറിൽ കാട്ടുപന്നി ജനവാസമേഖലയിലിറങ്ങി നാശനഷ്ടം വരുത്തി. കെഎസ്ഇബി ഉദ്യോഗസ്ഥന്റെ ക്വട്ടേഴ്സിന്റെ വാതിൽ ഇടിച്ചുതകർത്തു അകത്തുകയറി. വീട്ടിലെ ഫീഡ്ജ് മറിച്ചിട്ട് ഭക്ഷണ സാധനങ്ങൾ നശിപ്പിച്ചു. പരിസരത്തെ കൃഷിയും നശിപ്പിച്ചു. ഈ പ്രദേശത്ത് കാട്ടുപന്നി ആക്രമണം പതിവായിരിക്കുയാണെന്ന് നാട്ടുകാർ പറയുന്നു.