നിപ; മരിച്ച 24കാരന്‍റെ റൂട്ട് മാപ്പ് പുറത്ത്; പാരമ്പര്യ വൈദ്യനെ കണ്ടു, പൊലീസ് സ്റ്റേഷനിലും സമ്പർക്കം

news image
Sep 16, 2024, 3:07 pm GMT+0000 payyolionline.in

മലപ്പുറം: മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച 24കാരന്‍റെ റൂട്ട് മാപ്പ് പുറത്തിറക്കി ആരോഗ്യ വകുപ്പ്. സെപ്റ്റംബര്‍ നാലു മുതല്‍ സെപ്റ്റംബര്‍ ഒമ്പതുവരെയുള്ള വിശദമായ റൂട്ട് മാപ്പ് ആണ് ആരോഗ്യ വകുപ്പ് പുറത്തിറക്കിയത്. നിലമ്പൂർ പൊലീസ് സ്‌റ്റേഷൻ, വണ്ടൂർ നിംസ്‌, പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജ്, ഫാസിൽ ക്ലിനിക്ക്, ജെ.എം.സി.ക്ലിനിക് എന്നിവിടങ്ങളിൽ സമ്പർക്കമുണ്ടായിട്ടുണ്ടെന്നാണ് റൂട്ട് മാപ്പിൽ വ്യക്തമാക്കുന്നത്. ഇതിനു പുറമെ കരുളായിയിലെ പാരമ്പര്യ വൈദ്യൻ ബാബുവുമായും സമ്പർക്കം ഉണ്ടായിട്ടുണ്ട്. യുവാവ് സന്ദര്‍ശിച്ച രണ്ടു ക്ലിനിക്കുകളും വണ്ടൂരിലാണുള്ളത്. പനി ബാധിച്ച് ഇയാളിൽ നിന്നും യുവാവ് ചികിത്സ തേടിയിരുന്നു. മലപ്പുറം നിപ കണ്‍ട്രോള്‍ സെല്‍ ആണ് റൂട്ട് മാപ്പ് പുറത്തിറക്കിയത്.ഈ സ്ഥലങ്ങളിൽ ഈ സമയങ്ങളില്‍ സന്ദര്‍ശം നടത്തിയവര്‍ നിപ കണ്‍ട്രോള്‍ സെല്ലുമായി ബന്ധപ്പെടണം.

മരിച്ച 24കാരന്‍റെ റൂട്ട് മാപ്പ്

04.09.2024,05.09.2024

ലക്ഷണങ്ങൾ തുടങ്ങി

06.09.2024

സ്വന്തം കാറിൽ

ഫാസിൽ ക്ലിനിക് (11:30 AM to 12:00 PM)

സ്വന്തം കാറിൽ

ബാബു പാരമ്പര്യ വൈദ്യശാല, കരുളായി (07:30 PM to 07.45 PM)

JMC CLINIC (08:18 PM to 10.30 PM)

07.09.2024

ഓട്ടോയിൽ

നിലമ്പൂർ പൊലീസ് ‌സ്റ്റേഷൻ (09.20 AM to 09.30 AM)

സ്വന്തം കാറിൽ ആശുപത്രിയിലേക്ക്

NIMS എമർജൻസി വിഭാഗം (07:45 PM to 08.24 PM)

NIMS ICU (07/09/2024(08.25 PM) 08/09/2024(01.00 PM)

08.09.2024

ആംബുലൻസ്

MES ഹോസ്‌പിറ്റൽ (01.25 PM)

1 MES എമർജൻസി വിഭാഗം (02.06 PM-03.55 PM)

MRI മുറി (03.59 PM-05.25 PM)

എമർജൻസി വിഭാഗം (05.35 PM-06.00 PM)

MICU UNIT -1 (06.10 PM-12.50 AM)

09.09.2024

MICU UNIT-2 (01.00 AM to 08.46 AM)

കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍

0483 2732010 0483 2732060

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe